ETV Bharat / state

കുളിക്കുന്നതിനിടെ കടലില്‍ കാണാതായ 14കാരന്‍റെ മൃതദേഹം കണ്ടെത്തി - Kozhikode sea deaths

മരിച്ചത് ചെട്ടികുളം സ്വദേശി ശ്രീദേവ്. ഇന്നലെയാണ് ശ്രീദേവിനെ കടലില്‍ കാണാതായത്. മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍

boy went missing in sea  boy fond dead in sea Kozhikode  കടലില്‍ കാണാതായി  കടലില്‍ നിന്ന് മൃതദേഹം കിട്ടി  Kozhikode sea deaths
dead-body-of-the-boy-who-went-missing-in-sea-died
author img

By ETV Bharat Kerala Team

Published : Mar 7, 2024, 10:42 AM IST

കോഴിക്കോട് : എലത്തൂർ ചെട്ടികുളത്ത് കുളിക്കുന്നതിനിടെ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി (boy found dead in sea Kozhikode). ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. എലത്തൂർ സി എം സി ബോയ്‌സ് ഹൈസ്കൂളിലെ 9 -ാം ക്ലാസ് വിദ്യാർഥിയാണ്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ (06.03.2024) വൈകിട്ട് ആറ് മണിയോടെയായിരുന്നു കുട്ടി കടലിൽ അകപ്പെട്ടത്. കുളിക്കുന്നതിനിടെ തിരമാലയിൽപ്പെടുകയായിരുന്നു. ഇന്നലെ തീരദേശ പൊലീസ് ഇൻസ്പെക്‌ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്‍റും മത്സ്യത്തൊഴിലാളികളും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

കൂട്ടുകാരായ കളത്തുംതൊടികയിൽ സതീശന്‍റെ മകൻ ഹരിനന്ദ് (13), എരഞ്ഞോളി വീട്ടിൽ സബീഷിന്‍റെ മകൻ മിനോൺ (11) എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. തലശ്ശേരി സ്വദേശി പുന്നോളി സജീവന്‍റെയും പുതിയാപ്പ തയ്യിൽ താഴത്ത് യമുനയുടെയും മകനാണ് ശ്രീദേവ്. തന്മയയാണ് ശ്രീദേവിന്‍റെ സഹോദരി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.