ETV Bharat / state

കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം - KERALA WEATHER UPDATE - KERALA WEATHER UPDATE

കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് ശക്‌തമായ മഴയുണ്ടാകും.

മഴ മുന്നറിയിപ്പ് കേരളം  ചക്രവാതച്ചുഴി രൂപപ്പെട്ടു  KERALA WEATHER FORECAST  CYCLONIC CIRCULATION
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 7:27 PM IST

ഇടുക്കി: തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിൻ്റെ ഫലമായി കേരള തീരത്ത് ശക്‌തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

മെയ്‌ 31 മുതൽ ജൂൺ രണ്ട് വരെ ശക്‌തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.