ETV Bharat / state

പ്രമോദ് കോട്ടൂളി കോഴവാങ്ങിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍; പ്രേംകുമാര്‍ ഇല്ലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് 'ചതി'യെന്ന് മറുപടി - PRAMOD KOTTOOLI TAKE BRIBE - PRAMOD KOTTOOLI TAKE BRIBE

പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ പാര്‍ട്ടി തീരുമാനം പങ്കുവച്ച പ്രേംകുമാര്‍ ഇല്ലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പ്രമോദ്.

PRAMOD ISSUE  CPM  PSX member appointment  Kozhikkodu cpm
പ്രമോദ് കോട്ടുളി ചെക്കായും പണമായും കോഴവാങ്ങിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍ (facebook)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 12:52 PM IST

കോഴിക്കോട് : സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ്, കോഴ വാങ്ങിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍. പിഎസ്‍സി അംഗത്വത്തിനായി കോഴ ചെക്കായും പണമായും പ്രമോദ് വാങ്ങിയെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ല കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 39 പേരും പ്രമോദിനെതിരെ നടപടി ആവശ്യപ്പെട്ടു.

കോഴ വിവാദത്തില്‍ ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയത്. പ്രമോദ് ആദ്യം ചെക്കായും പിന്നീട് അത് തിരികെ നല്‍കി പണമായും തുക കൈപ്പറ്റിയതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. രണ്ട് പ്രാദേശിക ബിജെപി നേതാക്കള്‍ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പാര്‍ട്ടി കണ്ടെത്തി.

പ്രമോദിനെ പുറത്താക്കിയ വാര്‍ത്താകുറിപ്പ് പങ്ക് വച്ച സിപിഎം ജില്ല കമ്മറ്റി അംഗം പ്രേംകുമാര്‍ ഇല്ലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് 'എല്ലാ ചതികളിലും നിങ്ങളാണ് നായകനെ'ന്നാണ്പ്രമോദിന്‍റെ കമന്‍റ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ല കമ്മറ്റി വാര്‍ത്ത കുറിപ്പ് ഇറക്കിയത്. ഈ കുറിപ്പാണ് ജില്ല കമ്മറ്റി അംഗം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച പ്രമോദ് ജില്ല നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി. 'എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, പാർട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചു. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും'. പാർട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ല. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് കോട്ടൂളി വ്യക്തമാക്കി.

Also Read: 'വസ്‌തുത പുറത്തുവരണം, യാഥാര്‍ഥ്യം പാര്‍ട്ടി കണ്ടെത്തണം': പിഎസ്‌സി അംഗത്വ കോഴ ആരോപണത്തില്‍ വിശദീകരണം നൽകി പ്രമോദ് കോട്ടൂളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.