പാലക്കാട്: പാലക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗം അബ്‌ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. ജില്ല നേതൃത്വം തന്നെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് പിന്മാറ്റം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറും പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ല ട്രഷററുമാണ് അബ്‌ദുല്‍ ഷുക്കൂര്‍.
പാര്‍ട്ടിയില്‍ കടുത്ത അവഗണന നേരിടുന്നുവെന്നും ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഷുക്കൂര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ഷുക്കൂര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ അനുനയത്തിന് ശ്രമിച്ച് പാലക്കാട്ടെ പ്രധാന സിപിഎം നേതാവ് എന്‍എന്‍ കൃഷ്‌ണദാസ്. ഷുക്കൂറിന്‍റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്താനാണ് ശ്രമം.
കഴിഞ്ഞ ഒരാഴ്‌ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോൺഗ്രസിൻ്റെ കൗൺസിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്‌ദുൾ ഷുക്കൂർ അറിയിച്ചത്.
Also Read: സിപിഎം സംസ്ഥാന സമ്മേളനം മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍.