കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ (63) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. 1981 മുതൽ സിപിഎം അംഗവും 28 വർഷമായി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു റസൽ.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായും കേന്ദ്ര കമ്മിറ്റിയംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. ഏഴുവർഷം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒന്നര ദശാബ്‌ദത്തിലേറെയായി സെക്രട്ടേറിയറ്റിലുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. 2006ൽ ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000 –2005ൽ ജില്ലാ പഞ്ചായത്ത് അംഗമായി. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ കെ വാസപ്പന്‍റെയും പി ശ്യാമയുടെയും മകനാണ്.
Also Read:അമരന്‍...! സൈനികൻ നിധീഷിന്‍റെ അവയവങ്ങൾ ഇനിയും രാജ്യത്തിന് വേണ്ടി തുടിക്കും; ആറ് പേർക്ക് പുതുജീവൻ