കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്. പിപി ദിവ്യയുടെ ജാമ്യ അപേക്ഷയിൽ നാളെ (നവംബർ 8) വിധി വരാനിരിക്കെയാണ് സിപിഎമ്മിന്‍റെ നിർണായക നീക്കം.
പിപി ദിവ്യക്കെതിരായ ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. ദിവ്യയുടേത് ഗുരുതര വീഴ്‌ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. സമ്മേളന കാലയളവായതിനാൽ നിലവിൽ നടപടി വേണ്ടെന്നായിരുന്നു സിപിഎം ആദ്യം തീരുമാനിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടുകയാണ് പൊലീസ്. എ ഗീത ഐഎഎസിന്‍റെ മൊഴിയെടുക്കും. എഡിഎമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
Also Read: എഡിഎമ്മിൻ്റെ മരണം: ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കുമോ? നിര്‍ണായക കോടതി വിധി രണ്ട് ദിവസത്തിന് ശേഷം