ETV Bharat / state

രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്‌ചയില്ല; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം - Binoy Viswam About Rajya Sabha Seat

സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം സിപിഐക്ക് ചിന്തിക്കാനാകില്ലെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു.

RAJYA SABHA SEAT  CPI  KERALA CONGRESS M  CPI STATE SECRETARY BINOY VISWAM
BINOY VISWAM ABOUT RAJYA SABHA SEAT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 3:07 PM IST

തിരുവനന്തപുരം : രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്‌ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് ഇന്ന് എകെജി സെന്‍ററില്‍ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് സീറ്റില്‍ വിട്ടുവീഴ്‌ചയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്. സീറ്റ് വിട്ടുകൊടുക്കുന്നത് സിപിഐക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കാര്യം തനിക്കറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫിലെ ആര്‍ജെഡി, കേരള കോണ്‍ഗ്രസ് എം പാര്‍ട്ടികള്‍ അവകാശമുന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിസന്ധി ഉടലെടുത്തത്. ഇതിന് പിന്നാലെയാണ് സിപിഎം മുന്നണിയിലെ മറ്റ് പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനമാകുന്നത്. ഇന്ന് എകെജി സെന്‍ററില്‍ സിപിഐയുമായിട്ടായിരുന്നു ആദ്യ റൗണ്ട് ഉഭയകക്ഷി ചര്‍ച്ച നടന്നത്.

ഇടത് മുന്നണിയിലെ മറ്റ് പാര്‍ട്ടികളുമായി വരും ദിവസങ്ങളിലും ചര്‍ച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരുമായിട്ടായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് ഉഭയ കക്ഷി ചര്‍ച്ച നടത്തിയത്.

ALSO READ : തോല്‍വി പരിശോധിക്കാന്‍ സിപിഎം; ദീര്‍ഘമായ നേതൃയോഗം ജൂണ്‍ 16 മുതല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.