കോഴിക്കോട്: കിണറ്റിൽ വീണ പശുക്കളെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന. രണ്ടിടത്തായാണ് പശുക്കൾ കിണറ്റിൽ വീണത്. താമരശ്ശേരി മൂന്നാംതോടിലും മുക്കം നഗരസഭയിലെ നീലേശ്വരത്തും കിണറ്റിൽ വീണ
പശുക്കളെ മുക്കം അഗ്നിരക്ഷാസേന കരക്കെത്തിച്ചു. ഏകദേശം മുപ്പത് അടിയോളം താഴ്‌ചയുള്ള കിണറുകളിലാണ് പശുക്കൾ വീണത്.
ഉടമകൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർ യൂണിറ്റിലെ ഫയർ ഓഫിസർ നിഷാന്താണ് രക്ഷാദൗത്യത്തിനായി മൂന്നാംതോടിലെ കിണറ്റിൽ ഇറങ്ങിയത്. നീലേശ്വരത്ത് ഫയർ ഓഫിസർ മിഥുനും കിണറ്റിൽ ഇറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരു കിണറുകളിലും അകപ്പെട്ട പശുക്കളെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം, ഗ്രേഡ് അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫിസർ അബ്‌ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ സജിത്ത് ലാൽ, എം സി ശ്രീജേഷ്, പി ടി ശ്രിജിൻ, ജിതിൻ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ, സി.എഫ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.