ETV Bharat / state

മസാല ബോണ്ട്; ഇ ഡി സമൻസ് കാലാവധി നീട്ടണമെന്ന ഐസക്കിന്‍റെ ആവശ്യം നിരാകരിച്ച് കോടതി

മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസിൽ ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി.

Court Rejected Isaacs Request  ED Summons  Former Minister Thomas Isaac  മസാല ബോണ്ട്  ഹൈക്കോടതി
The High Court Rejected Thomas Isaac's Request To Extend The Period Of ED Summons
author img

By ETV Bharat Kerala Team

Published : Feb 13, 2024, 4:33 PM IST

എറണാകുളം: ഇ.ഡി സമൻസിന്‍റെ കാലാവധി നീട്ടണമെന്ന ഐസക്കിന്‍റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിൽ ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. ഐസക്കിന്‍റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ചോദ്യം ഉന്നയിച്ചത്. എന്നാൽ അന്വേഷണം നടത്താൻ ഇഡിയ്ക്ക് അധികാര പരിധിയില്ലെന്നതാണ് വാദമെന്ന് അദ്ദേേഹത്തിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. കൂടാതെ സമൻസിന്‍റെ കാലാവധി നീട്ടി നൽകണമെന്ന ആവശ്യവും ഐസക്ക് മുന്നോട്ടു വച്ചു. എന്നാൽ ഈ ആവശ്യം നിരാകരിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന നിലപാടെടുത്തു.

അതേ സമയം ഹാജരാകുന്ന വേളയിൽ ഇ.ഡി യുടെ ഭാഗത്തു നിന്നും ഉപദ്രവം ഉണ്ടാകുന്നില്ലെന്നുറപ്പു വരുത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും വിശദവാദത്തിനായി സമയം വേണമെന്നായിരുന്നു ഐസക്ക് മറുപടി നൽകിയത്. തുടർന്ന് വെളളിയാഴ്‌ച കിഫ്ബിയുടെ ഹർജിക്കൊപ്പം പരിഗണിക്കാനായി ഐസക്കിന്‍റെ ഹർജിയും മാറ്റി. ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അഭിഭാഷകൻ ജയ് ശങ്കർ വി.നായർ അറിയിച്ചിരുന്നു. നിയമവിരുദ്ധവും ഏകപക്ഷീയവുമായി സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് കിഫ്ബിയുടെയും ഐസക്കിന്‍റെയും വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.