കണ്ണൂർ: ജില്ലയിലെ പ്രാപ്പൊയിൽ എയ്യൻ കല്ലിൽ ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. എയ്യൻ കല്ലിലെ സനിത (36), ഭർത്താവ് പുതിയ പുരയിൽ സനോജ് (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 3 മണിയോടെയാണ് സംഭവം.
ഡ്രൈവറാണ് മരണപ്പെട്ട സനോജ്. കണ്ണൂരിലാണ് ഇദ്ദേഹം ജോലി ചെയ്‌തിരുന്നത്. ഇന്നലെ രാത്രിയാണ് സനോജ് വീട്ടിലെത്തിയതെന്നാണ് വിവരം. എയ്യൻ കല്ലിലെ കുമുള്ളിൽ വിജയൻ, വള്ളിയോട്ട് സതി എന്നിവരുടെ മകളാണ് മരണപ്പെട്ട സനിത.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
ALSO READ: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി