ETV Bharat / state

ശശി തരൂരിന്‍റെ പ്രചാരണ വാഹനം തടഞ്ഞ് കോണ്‍ഗ്രസുകാര്‍; പിന്നാലെ കയ്യേറ്റശ്രമവും - Congress members stopped Tharoor - CONGRESS MEMBERS STOPPED THAROOR

കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് ഇടത് സൈബർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്.

SHASHI THAROOR  LOKSABHA ELECTION 2024  യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂര്‍  പ്രചരണ വാഹനം തടഞ്ഞു
Congress members blocked Shashi Tharoors election campaign vehicle
author img

By ETV Bharat Kerala Team

Published : Apr 9, 2024, 4:06 PM IST

ശശി തരൂരിന്‍റെ പ്രചരണ വാഹനം തടഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്‍റെ പ്രചരണ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്നലെ (08-04-2024) രാത്രി എട്ട് മണിയോടെ തിരുവനന്തപുരം മണ്ണന്തല ജംഗ്ഷന് സമീപത്താണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ സ്ഥാനാർഥിയെ കോൺഗ്രസ്‌ പ്രവർത്തകർ ഉൾപ്പെട്ട സംഘം തടയുകയായിരുന്നു.

ആദ്യം കൂവിവിളിച്ച് കൊണ്ട് ജനക്കൂട്ടം ബഹളമുണ്ടാക്കി. ശശി തരൂരിന്‍റെ പ്രചരണ വാഹനം തടഞ്ഞു. ഇതോടെ സ്ഥാനാർഥി വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പിന്നാലെ സ്ഥാനാര്‍ഥിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമവും നടത്തി.

ഇത് സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ മൊബൈൽ ദൃശ്യങ്ങളിൽ കാണാം. തരൂരിനൊപ്പമുണ്ടായിരുന്നവർ പ്രവര്‍ത്തകരെ തടഞ്ഞതിനാല്‍ വലിയ സംഘർഷം ഒഴിവായി. കഴിഞ്ഞ ദിവസവും കോവളം, വിഴിഞ്ഞം മേഖലയിൽ പ്രചാരണത്തിനെത്തിയ ശശി തരൂരിനെതിരെ ജനക്കൂട്ടം കൂവി വിളിച്ചിരുന്നു.

കോൺഗ്രസ്‌ പ്രവർത്തകരാണ് തരൂരിനെ തടയുന്നതെന്നും, കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് സംഭവങ്ങൾക്ക് പിന്നിലെന്നും ഇടത് സൈബർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തിൽ ശശി തരൂർ ഇതു വരെ പ്രതികരിച്ചിട്ടില്ല.

ALSO READ: ഷാഫി പറമ്പിലിന് ആശ്വാസം; കോണ്‍ഗ്രസ് വിമതന്‍ പത്രിക പിൻവലിച്ചു - Candidate Withdrawn His Nomination

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.