ETV Bharat / state

കെ കരുണാകരന്‍റെ വിശ്വസ്‌തനും ബിജെപിയില്‍ ; കൂടുമാറ്റത്തിൽ കുഴങ്ങി കോൺഗ്രസ്

author img

By ETV Bharat Kerala Team

Published : Mar 21, 2024, 7:24 AM IST

കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേക്കേറിയത്

Former KPCC Executive Member in BJP  congress leader joins BJP  congress leader Maheshwaran Nair  Congress party
Maheshwaran Nair

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് ഒരു നേതാവ് കൂടി ബിജെപിയില്‍. കെ കരുണാകരന്‍റെ വിശ്വസ്‌തനായി അറിയപ്പെട്ടിരുന്ന മഹേശ്വരൻ നായരാണ് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഒരു നേതാവ് കൂടി കൂടുമാറിയതോടെ കോൺഗ്രസ്‌ സമ്മർദത്തിലായിരിക്കുകയാണ്.

കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേർന്നത്. രാജീവ് ചന്ദ്രശേഖർ മഹേശ്വരൻ നായരെ ഷാളണിയിച്ച് സ്വീകരിച്ചു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു മഹേശ്വരൻ നായർ. നേരത്തെ തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്‍റ് പത്മിനി തോമസും കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നിരുന്നു.

അതേസമയം എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ തള്ളി. ജയരാജനുമായി ബിസിനസ് ഇടപാടുകൾ ഇല്ല. തനിക്ക് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാൻ സമയമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

താൻ രാഷ്‌ട്രീയത്തിൽ 18 കൊല്ലമായി ഉള്ളയാളാണ്. ഇത്തരത്തിൽ മടിയന്മാരായ രാഷ്‌ട്രീയ നേതാക്കളെ കുറെ കണ്ടിട്ടുണ്ട്. തനിക്ക് ആരോപണങ്ങള്‍ക്കും നുണകൾക്കും അര്‍ധ സത്യങ്ങള്‍ക്കും പിന്നാലെ പോകാൻ സമയമില്ലെന്നും വേറെ പണിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

READ MORE: 'ഇ പി ജയരാജനുമായി ബിസിനസ് ബന്ധമില്ല': അര്‍ധ സത്യങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ധൈര്യമുണ്ടെങ്കില്‍ ഇവർ കോടതിയിൽ പോകട്ടെയെന്നും പുകമറ ഉണ്ടാക്കാൻ മാത്രമാണ് ഇവർക്ക് അറിയുന്നതെന്നും പറഞ്ഞ അദ്ദേഹം നല്ല ആളുകള്‍ മുഴുവൻ കോണ്‍ഗ്രസ് വിട്ടുപോകുന്നത് അതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി. വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങളിൽ താൻ നിയമ നടപടിക്കില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.