ETV Bharat / state

കേന്ദ്രമന്ത്രിമാരിറങ്ങിയാലും എൽഡിഎഫ് വിജയിക്കും ; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു വിജയം ഉറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി കേന്ദ്രമന്ത്രിമാരെയടക്കം ആരെ ഇറക്കിയാലും വിജയം എല്‍ഡിഎഫിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Loksabha Election  Binoy Viswam  ബിനോയ് വിശ്വം  LDF Will Win In Loksabha Election  ലോക്‌സഭാ തെരഞ്ഞെടുപ്പ്
ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ ഇറക്കിയാലും എൽഡിഎഫ് വിജയിക്കുമെന്ന് ബിനോയ് വിശ്വം
author img

By ETV Bharat Kerala Team

Published : Feb 23, 2024, 4:11 PM IST

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന് സിപിഐയും ഒരുങ്ങിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കാസര്‍ഗോഡ് അറിയിച്ചു. ബിജെപി ശക്തമായ മത്സരം കാഴ്‌ച വെക്കാൻ സാധ്യത ഉള്ള സ്ഥലത്തെല്ലാം സിപിഐ ആണ് എതിരാളികൾ. അതുകൊണ്ട് തന്നെ സിപിഐ സ്ഥാനാർഥി പട്ടിക ഏറെ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്താകും ശക്തമായ മത്സരം ഉണ്ടാകുക എന്നും ബിജെപി കേന്ദ്ര മന്ത്രിമാരെ അടക്കം ആരെ ഇറക്കിയാലും എൽഡിഎഫ് വിജയിക്കുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസതോടെയാണ് സിപിഐ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഗ്ലാമർ പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും സിപിഐ സ്ഥാനാർഥികളാണ് മത്സരിക്കുക. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ച വയനാട്ടിലും സിപിഐ ആയിരുന്നു മുഖ്യ എതിരാളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് ചേരും. തിരുവനന്തപുരത്ത് പന്ന്യനെ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. 2009 മുതല്‍ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വമെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടില്‍ ആനി രാജ ആയിരിക്കും മത്സരത്തിനിറങ്ങുക. ഇക്കാര്യത്തിലൊക്കെ അന്തിമ തീരുമാനം ഈ മാസം 26 ന് സംസ്ഥാന നേതൃയോഗത്തിലാവും ഉണ്ടാവുക, തുടർന്ന് 27 നു പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറിയായ ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.കാനം രാജേന്ദ്രന്‍റെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവു വന്ന സി പി ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇക്കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു ബിനോയ് വിശ്വം നിയമിതനായത്. ആദ്യം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയ ശേഷം സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും ചേര്‍ന്ന് അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സ്ഥിരപ്പെടുത്തുകയായിരുന്നു. ചുമതലയേറ്റ് മൂന്ന് മാസം തികയുന്നതിനിടെയാണ് പാര്‍ട്ടി ലോക് സഭാ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്.

ഇടുക്കിയിൽ സീറ്റ് ഉറപ്പിച്ച് ഡീൻ കുര്യാക്കോസും ജോയ്‌സ് ജോർജും; എൻഡിഎയിൽ ബിഡിജെഎസിന് തന്നെ സാധ്യത : ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ഇടുക്കിയിൽ സീറ്റ് ഉറപ്പിച്ച് ഡീൻ കുര്യാക്കോസും ജോയ്‌സ് ജോർജും. യുഡിഎഫിന്‍റെ ഉരുക്ക് കോട്ടയായ ഇടുക്കിയിൽ 2014 ലെ അട്ടിമറി ആവർത്തിക്കാൻ തയ്യാറെടുക്കുകയാണ് എൽഡിഎഫ്. എന്നാൽ യുഡിഎഫ് കഴിഞ്ഞ തവണത്തെ പോലെ മികച്ച വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. എൻഡിഎ യിൽ ബി ഡി ജെ എസ് നു തന്നെയാണ് സീറ്റ് സാധ്യത. കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റവും നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങളും വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്.

ALSO READ : കെ രാധാകൃഷ്‌ണന്‍, കെകെ ശൈലജ, തോമസ് ഐസക്‌ ; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.