തിരുവനന്തപുരം : വയനാട്ടിലെ യുഡിഎഫ് സ്‌ഥാനാര്‍ഥിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും നികൃഷ്‌ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി ആക്‌ടിംഗ് പ്രസിഡന്‍റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു. പിവി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്.
ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളേക്കാള്‍ മാരകമാണ് അന്‍വറിന്‍റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്.
രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയന്‍ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണിതെന്നും ഹസന്‍ ആരോപിച്ചു.
ALSO READ: 'ഇന്ത്യ മുന്നണി യോഗത്തിൽ കാലെടുത്തു വെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല': എം എം ഹസ്സൻ