ETV Bharat / state

യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി; കാസർകോട് സ്വദേശിനിക്കെതിരെ കേസ് - Case Against Woman For Honey Trap - CASE AGAINST WOMAN FOR HONEY TRAP

ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർഥിനി ചമഞ്ഞും യുവാക്കളെ വലയിലാക്കി തട്ടിപ്പ്, പരാതി ഉയർന്നതോടെ യുവതിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.

HONEY TRAP IN KASARAGOD  HONEY TRAP CASE  യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി  COMPLAINT AGAINST WOMAN
CASE AGAINST WOMAN FOR HONEY TRAP (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 4:03 PM IST

കാസർകോട്: യുവാക്കളെ അടക്കം നിരവധി പേരെ യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി. ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എഞ്ചിനീയർ ചമഞ്ഞാണ് ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരൻ യുവാക്കളെ വലയിലാക്കിയത്. ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വലയിൽ കുടുങ്ങിയതായി സൂചനയുണ്ട്.

പരാതി ഉയർന്നതോടെ ശ്രുതി ചന്ദ്രശേഖരനെതിരെ മേല്‍പറമ്പ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. പുല്ലൂർ - പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

എല്ലാവർക്കും വിവാഹ വാഗ്‌ദാനം നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്‍റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പലരും വിവരം മറച്ചു വച്ചു.

പെരിയ സ്വദേശിയായ യുവാവിന്‍റെ അമ്മയുടെ സ്വർണ്ണമാലയും യുവതി തട്ടിയെടുത്തതായി അറിയുന്നു. ജയിലിലായ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് യുവതിയ്‌ക്കെതിരെ മേൽപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ALSO READ: നെടുങ്കണ്ടത്ത് പള്ളിമണി മോഷ്‌ടിക്കാൻ ശ്രമം ; നാടോടി സ്ത്രീകള്‍ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.