കൊല്ലം: എൻസിസിയുടെ ദേശീയ ഉപതലവൻ കൊല്ലം എൻസിസി ഗ്രൂപ്പ് ആസ്ഥാനം സന്ദർശിച്ചു. അഡീഷണൽ ഡയറക്‌ടർ ജനറൽ, എൻസിസി ന്യൂഡൽഹി റിയർ അഡ്‌മിറൽ മനീഷ് ശർമയാണ് എൻസിസിയുടെ ആസ്ഥാനം സന്ദർശിച്ചത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ എൻസിസി പ്രവർത്തനങ്ങളും നേവൽ എൻസിസി യൂണിറ്റിനായി കൊല്ലത്ത് നിർമ്മിക്കുന്ന ഓഫിസ് നിർമാണ പ്രവർത്തനങ്ങളും നാവികസേന മെഡൽ ജേതാവായ അദ്ദേഹം വിലയിരുത്തി.
തുടർന്ന് എൻസിസി ഉദ്യോഗസ്ഥരുമായി എൻസിസി ഗ്രൂപ്പ് ആസ്ഥാനത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ്, ഓഫിസ് പ്രവർത്തനങ്ങൾ നോക്കി കണ്ടു. എൻസിസി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി സുരേഷ് അദ്ദേഹത്തെ സ്വീകരിച്ചു. അഡീഷണൽ ഡയറക്‌ടർ മനീഷ് ശർമയെ എൻസിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചു. എൻസിസി കൊല്ലം ഗ്രൂപ്പും ബെറ്റാലിയനുകളും, കൊല്ലം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നത് സ്‌തുത്യർശ്യമായ സേവനങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കമാൻഡർ കേണൽ ദുബാഷ്, എൻസിസി ഗ്രൂപ്പ് ഹെഡ് കോട്ടർ ട്രെയിനിങ് ഓഫിസർ മേജർ വൈശാഖ്, 7 കേരള ബറ്റാലിയൻ കേണൽ ബെനേഷ് സിംഗ്, 3 കേരള ഗേൾസ് ബറ്റാലിയൻ കേണൽ രാജീവ്, 3 കേരള നേവൽ ബറ്റാലിയൻ ക്യാപ്റ്റൻ ഉണ്ണികൃഷ്‌ണൻ, 9 കേരള ബറ്റാലിയൻ കേണൽ അമിതേഷ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.