ETV Bharat / state

'വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കരുത്' ; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി - CM about Amebic Meningoencephalitis

കുട്ടികളിലാണ് അസുഖം കൂടുതലായി കാണപ്പെടുന്നതെന്നും സ്വിമ്മിങ് പൂളുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമീബിക് മസ്‌തിഷ്‌ക ജ്വരം  മുഖ്യമന്ത്രി പിണറായി വിജയൻ  CM ON AMEBIC MENINGOENCEPHALITIS  AMEBIC ENCEPHALITIS IN KERALA
CM ABOUT AMEBIC MENINGOENCEPHALITIS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 7:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം നിയന്ത്രണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണമെന്നും കുട്ടികളിലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം: കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന 'ബ്രെയിന്‍ ഈറ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം.

ജപ്പാൻ ജ്വരം, നിപ പോലുള്ള രോഗങ്ങൾ പിന്നീട് മസ്‌തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോ​ഗം ഉണ്ടാക്കാറുള്ളു. പല തരം അമീബകൾ രോഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ പനി,തലവേദന, ഛർദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോ​ഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാവാറില്ല.

രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്‌മാരം, ഓർമ നഷ്‌ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോ​ഗനിർണയം നടത്തുകയും ചെയ്യുക.

Also Read: അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.