ETV Bharat / state

സുജിത് ദാസിന് സസ്‌പെന്‍ഷന്‍; നടപടി ഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍, പുഴുക്കുത്ത് പുറത്തേക്കെന്ന് പിവി അന്‍വര്‍ - Sujith Das suspended - SUJITH DAS SUSPENDED

സുജിത് ദാസ് ഐപിഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. പ്രതികരണവുമായി പിവി അന്‍വര്‍.

PV ANWAR ALLEGATION  CM Suspended sp sujith das  ALLEGATIONS AGAINST SUJITH DAS  സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍
SP Sujith Das (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 9:36 PM IST

തിരുവനന്തപുരം: പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെന്‍ഷന്‍. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി.

ഡിജിപിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എയും രംഗത്തെത്തി. ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. വിക്കറ്റ് നമ്പര്‍ വണ്‍ എന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ പത്തനംതിട്ട എസ്‌പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

പിവി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്‌പി സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിത ബീഗം തയാറാക്കിയ റിപ്പോർട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ എംഎല്‍എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്‌പിക്കെതിരെ റിപ്പോർട്ട് വന്നിരുന്നു.

പരാതി പിൻവലിക്കാൻ പിവി അൻവറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റത്. അച്ചടക്ക നടപടി നേരിടുന്ന എസ്‌പി സുജിത്‌ ദാസ് എറണാകുളം എടത്തലയിൽ വ്യാജ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തെന്ന പരാതിയിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഈ മാസം 25ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

മാധ്യമങ്ങൾ പറയുന്നതനുസരിച്ച് നടപടി സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഹർജിക്കാർ ഉദ്യോഗസ്ഥൻ്റെ പേര് എടുത്ത് പറയുന്നതെന്തിനെന്നും ജസ്റ്റിസ് കെ ബാബു ചോദിച്ചു. സുജിത് ദാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും റിപ്പോർട്ട് പിന്നീട് പരിശോധിക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ മറുപടി.

2018ൽ ആറ് യുവാക്കളെ ലഹരി മരുന്ന് കേസിൽ കുടുക്കിയെന്നാരോപിച്ച് കേസിലെ ഒന്നാംപ്രതി സുനിൽ കുമാറിന്‍റെ ഭാര്യ രേഷ്‌മയാണ് കോടതിയെ സമീപിച്ചത്. 2018ൽ എടത്തലയിൽ രജിസ്റ്റർ ചെയ്‌ത ലഹരിക്കേസ് എറണാകുളം റൂറലിൽ നർക്കോട്ടിക് സെൽ ചുമതലയുള്ള എഎസ്‌പി ആയിരിക്കെ സുജിത് ദാസ് കെട്ടിച്ചമച്ചതെന്നാണ് ആരോപണം.

Also Read: വ്യാജ മയക്കുമരുന്ന് കേസ്, സുജിത്‌ ദാസിനെതിരെ സിബിഐ അന്വേഷണം വേണം; ഹർജി ഈ മാസം 25ന് പരിഗണിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.