ETV Bharat / state

യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി - PINARAYI VIJAYAN RETURNED TO KERALA - PINARAYI VIJAYAN RETURNED TO KERALA

മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെ വിദേശയാത്ര കഴിഞ്ഞ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം  CM PINARAYI VIJAYAN FOREIGN VISIT  PINARAYI VIJAYAN FAMILY TRIP  മുഖ്യമന്ത്രിയുടെ വിദേശ യാത്ര
CM Pinarayi Vijayan (ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 18, 2024, 8:50 AM IST

തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ 3:15നാണ് എത്തിയത്. മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മടക്കം.

ഭാര്യ കമലയ്‌ക്കും ചെറുമകനും ഒപ്പമാണ് മുഖ്യമന്ത്രി തിരികെയെത്തിയത്. ഈ മാസം 21ന് തിരികെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി നേരത്തെ മടങ്ങുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെയാകും തിരികെയെത്തുക. ദുബായിയിൽ ഇന്ന് മന്ത്രി ഒരു ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം പകരം ചുമതല ആർക്കും നൽകാതെയുള്ള മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വിദേശ യാത്രക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ളവർ വിമർശനം ഉയർത്തിയിരുന്നു.

ALSO READ: മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ല; രാജ്ഭവനെ ഇരുട്ടിൽ നിര്‍ത്തുന്ന സമീപനമാണിതെന്നും ഗവര്‍ണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.