ETV Bharat / state

എംടിയെ അവസാനമായി കാണാന്‍ സിതാരയിലെത്തി മുഖ്യമന്ത്രി; അന്തിമോപചാരം അര്‍പ്പിച്ചു - CM PAY TRIBUTE TO MT VASUDEVAN NAIR

പൊതുദര്‍ശനം കോഴിക്കോട്ടെ വീട്ടില്‍. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്.

MT VASUDEVAN NAIR FUNERAL  MT VASUDEVAN NAIR DEATH  MT VASUDEVAN NAIR BOOKS  എംടി വാസുദേവന്‍ നായര്‍
Pinarayi Vijayan Paying Tribute To MT (ETV Bharat)
author img

By ETV Bharat Kerala Team

Published : 12 hours ago

കോഴിക്കോട് : അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന എംടിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സിപിഎം നേതാവ് ഇപി ജയരാജന്‍, മേയർ ബീന ഫിലിപ്പ്, ജില്ല കലക്‌ടർ സ്നേഹിൽ കുമാർ സിങ് എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.

നേരത്തെ മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത് എന്നും ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്‍റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സിതാരയില്‍ എത്തിയപ്പോള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 25ന് രാത്രി 10 മണിയോടെയാണ് എംടിയുടെ അന്ത്യം. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതവും സംഭവിച്ചിരുന്നു.

MT VASUDEVAN NAIR FUNERAL  MT VASUDEVAN NAIR DEATH  MT VASUDEVAN NAIR BOOKS  എംടി വാസുദേവന്‍ നായര്‍
മുഖ്യമന്ത്രി സിതാരയില്‍ എത്തിയപ്പോള്‍ (ETV Bharat)

കഴിഞ്ഞ നാല് ദിവസം ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്‌കാരം.

Also Read: നികത്താനാകാത്ത നഷ്‌ടമെന്ന് മുഖ്യമന്ത്രി, മഹാമനുഷ്യനായിരുന്നെന്ന് പ്രതിപക്ഷ നേതാവ്; എംടിയ്‌ക്ക് അന്ത്യാഞ്ജലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.