ETV Bharat / state

ലീഗിൻ്റെ വോട്ട് വേണം, പതാക പറ്റില്ല എന്നതാണ് കോൺഗ്രസ് നിലപാട്; വിമർശിച്ച് മുഖ്യമന്ത്രി - CM CRITICIZED CONGRESS - CM CRITICIZED CONGRESS

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വയനാട്ടിലെ റാലിയിൽ സ്വന്തം പതാക ഒളിപ്പിച്ച് വച്ചതിനെതിരെയാണ് അദ്ദേഹം വിമർശനമുയർത്തിയത്.

C M PINARAYI VIJAYAN  CONGRESS  LOK SABHA ELECTION  SDPI
Chief Minister Pinarayi Vijayan Severely Criticized Congress
author img

By ETV Bharat Kerala Team

Published : Apr 4, 2024, 12:46 PM IST

Updated : Apr 4, 2024, 1:27 PM IST

Chief Minister Pinarayi Vijayan Severely Criticized Congress

എറണാകുളം : വയനാട്ടിലെ റാലിയിൽ ലീഗിന്‍റെയും കോൺഗ്രസിൻ്റെയും പതാക ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചു : രാഹുൽ ഗാന്ധി ഇന്നലെയാണ് പത്രിക സമർപ്പിച്ചത്. ഇതിൻ്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ ശ്രദ്ധിക്കപ്പെട്ടത് സ്വന്തം പാർട്ടി പതാക എവിടെയും കണ്ടില്ല എന്നതാണ്. സ്വന്തം പതാക ഉയർത്തി പിടിക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നത് എന്ത് കൊണ്ടാണ് എന്നത് സ്വാഭാവിക സംശയമാണെന്ന് പിണറായി വിജയൻ പറഞ്ഞു.

പാർട്ടിയുടെ ദേശീയ നേതാവ് പങ്കെടുത്ത പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് സ്വന്തം പതാക പിടിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്. കഴിഞ്ഞ തവണ വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഒരു തരം ഭീരുത്വമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലീഗിൻ്റെ വോട്ട് വേണം, പതാക പറ്റില്ല എന്നതാണ് കോൺഗ്രസ് നിലപാട്. ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ആ കൊടിയുടെ ചരിത്രം അറിയുമോയെന്ന സംശയമുയരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപെട്ട പതാക എല്ലാ ഇന്ത്യക്കാരെയും പ്രതിനിധികരിക്കുന്നുവെന്നാണ് ഗാന്ധിജി പറഞ്ഞത്.

ജ്വലിക്കുന്ന ചരിത്രമുള്ള പതാകയുടെ ചരിത്രമാണ് കോൺഗ്രസ് ബിജെപിയെ ഭയന്ന് ഒളിപ്പിക്കുന്നത്. ത്രിവർണ പതാക കോൺഗ്രസ് ഉപേക്ഷിക്കണമെന്നത് സംഘപരിവാറിൻ്റെ ആവശ്യമായിരുന്നു. സ്വന്തം അസ്‌തിത്വം പണയം വച്ചാണ് ഇവർ നിൽക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. ലീഗിൻ്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ പതാകയാണെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

യുഡിഎഫിനുള്ള എസ്‌ഡിപിഐ പിന്തുണ : എസ്‌ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ ഒരു ഡീൽ നടന്നിട്ടുണ്ടന്ന് സംശയിക്കുന്നതായി പിണറായി വിജയൻ പറഞ്ഞു. എസ്‌ഡിപിഐ പിന്തുണയെ കെ സുധാകരൻ ന്യായീകരിക്കുന്നു. ഇത്തരം ശക്തികളുമായി നേരത്തെ തന്നെ ധാരണയാക്കിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്ന എസ്‌ഡിപിഐ തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് ഒപ്പമില്ലാത്ത എഐഡിഎംകെയ്ക്ക് ഒപ്പമാണ് മത്സരിക്കുന്നത്. എസ്‌ഡിപിഐ പിന്തുണയെ കുറിച്ച് ലീഗ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ലീഗിൻ്റെ അനുയായികളിൽ നല്ലൊരു വിഭാഗം എസ്‌ഡിപിഐ എതിർക്കുന്നവരാണ്.

വെള്ളത്തിൽ വീണയാൾക്ക് പിടിക്കാൻ കച്ചിത്തുരുമ്പ് എന്ന നിലയിലാണ് കോൺഗ്രസ് എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുന്നത്. എന്നാൽ ഇത് കൊണ്ടൊന്നും അവർ തെരെഞ്ഞെടുപ്പിൽ രക്ഷപ്പെടില്ലന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

കെ സി വേണുഗോപാലിന് ബിജെപി ക്വട്ടേഷൻ : രാജസ്ഥാനിലെ രാജ്യസഭാഗം രണ്ട് വർഷം അവശേഷിക്കെ ആലുപ്പുഴയിൽ വന്ന് മത്സരിക്കുന്നു. അദ്ദേഹം ആലപ്പുഴയിൽ നിന്നും ജയിക്കാൻ പോകുന്നില്ല. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ബിജെപിക്ക് രാജ്യസഭയിലേക്ക് ഒരു അംഗത്തെ തെരെഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.

ആലപ്പുഴയിലെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നവരാണ്. അവർ വിവേകത്തോടെ പ്രവർത്തിക്കും. എന്നാൽ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ വർധിപ്പിക്കാനുള്ള ക്വട്ടേഷനാണ് കെ സി വേണുഗോപാൽ ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ALSO READ : ലോക്‌സഭ തെരഞ്ഞെടുപ്പ്; എസ്‌ഡിപിഐ മത്സരത്തിനില്ല, വോട്ട് യുഡിഎഫിന്

Last Updated : Apr 4, 2024, 1:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.