ETV Bharat / state

സംഘപരിവാർ മനസോ അതോ മതനിരപേക്ഷ മനസോ? രാഹുൽ ഗാന്ധിയോട് വീണ്ടും ചോദ്യവുമായി മുഖ്യമന്ത്രി - CM Pinarayi Vijayan - CM PINARAYI VIJAYAN

പൗരത്വ നിയമ ഭേതഗതിയിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും ആർഎസ്എസ് തുടക്കം മുതൽ മതനിരപേക്ഷതയ്‌ക്ക് എതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

PINARAYI VIJAYAN AGAINST RAHUL  LOKSABHA ELECTION 2024  PINARAYI VIJAYAN AGAINST CONGRESS  PINARAYI VIJAYAN AGAINST RSS
CM PINARAYI VIJAYAN
author img

By ETV Bharat Kerala Team

Published : Apr 20, 2024, 6:13 PM IST

ആർഎസ്എസിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോഴിക്കോട് : നിങ്ങളുടെ മനസ് സംഘപരിവാർ മനസാണോ അതോ മതനിരപേക്ഷ മനസാണോ എന്ന് രാഹുൽ ഗാന്ധിയോട് വീണ്ടും ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേതഗതിയിൽ വ്യക്തമായ നിലപാട് കോൺഗ്രസിനില്ല. ആർഎസ്എസ് ജനിച്ച കാലം മുതൽ മതനിരപേക്ഷതയ്‌ക്ക് എതിരാണെന്നും മുഖ്യമന്ത്രി. വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറമേരിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയ്‌ക്കും ആർഎസ്എസ് എതിരാണ്. മതാധിഷ്‌ഠിത രാഷ്‌ട്രമാണ് അവരുടെ അജണ്ട. ഇത് നടപ്പാക്കാൻ രാജ്യത്ത് കലാപങ്ങൾ, വംശഹത്യ, കൂട്ട കുരുതി എല്ലാം നടന്നു. അവർ നേരത്തെ തന്നെ കരുതി കൂട്ടിവച്ചതാണിത്. ഗുജറാത്തിലെയും മണിപ്പൂരിലെയും വംശഹത്യ അതിൻ്റ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് നയമാണ് മോദി നടപ്പാക്കുന്നത്. രണ്ടാമൂഴത്തിലാണ് ആർഎസ്എസ് അജണ്ടയായ പൗരത്വം മതാധിഷ്‌ഠിതമാക്കിയത്. ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിൽ എത്തിച്ചത് മോദി സർക്കാരാണ്.

2019 ഡിസംബറിൽ രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നടക്കുമ്പോൾ കോൺഗ്രസിനെ എവിടെയും കണ്ടില്ല. ബിജെപിക്കെതിരായുള്ള യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ കോൺഗ്രസിനെ വിമർശിക്കാതിരിക്കുമെന്ന് ചോദിച്ച മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസിനില്ലെന്നും ആവർത്തിച്ചു. വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.

നുണക്ക് അവാർഡ് കെടുക്കകയാണെങ്കിൽ അത് പ്രതിപക്ഷ നേതാവ് വിഡി സതീശന് നൽകണമെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലെ പലരുടെയും സമനില തെറ്റുന്നു. എന്തും വിളിച്ചു പറയാനുള്ള മാനസിക അവസ്ഥയിലാണവർ. ഇവിടെ ഏറ്റവും വലിയ ദുർഗതി ഇവരുടെ നേതൃത്വത്തെ ഓർത്താണ്. തെറ്റായ രീതിയിൽ പെരുമാറുമ്പോൾ തിരുത്താനുള്ള നേതൃത്വമില്ല.

പ്രതിപക്ഷ നേതാവ് അടുത്ത കാലത്തായി വളരെ തരംതാണ നിലയിലാണ് പെരുമാറുന്നത്. വസ്‌തുത വിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് പച്ചക്കള്ളമാണ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട് പറഞ്ഞത്. ഇതിന് മനോരമ കൂട്ടുനിന്നു.

പൗരത്വ ഭേദഗതി എന്ന ഒരു വാക്ക് പോലും പ്രകടന പത്രികയില്ല. ഇത് പൊളിഞ്ഞപ്പോൾ കെപിസിസി പ്രസിഡൻ്റ് ചുമതല വഹിക്കുന്നയാൾ പറഞ്ഞത് ഇത് ഉൾപ്പെടുത്താൻ മനസില്ലയെന്നാണ്. പ്രകടന പത്രികയുടെ കരടിൽ ഇത് ഉൾപ്പെടുത്തിയെന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തത്. അപ്പോൾ ആലോചിച്ച് ഒഴിവാക്കിയതാണല്ലേ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ചു.

ALSO READ: 'രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ജീർണതയിൽ, കഴിവുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയി': ഇപി ജയരാജൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.