ETV Bharat / state

'ലീഗിൻ്റെ മുഖം നഷ്‌ടപ്പെട്ടു, കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നു': മുഖ്യമന്ത്രി - Pinarayi Against Muslim League

മുസ്‌ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിൻ്റെ മുഖം ജമാഅത്തെ ഇസ്‌ലാമിയുടേയും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും അദ്ദേഹം. എന്താണ് എസ്‌ഡിപിഐ എന്താണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് കോൺഗ്രസിന്‌ അറിയാഞ്ഞിട്ടാണോയെന്നും ചോദ്യം.

CM PINARAYI VIJAYAN  MUSLIM LEAGUE  SDPI AND JAMAAT E ISLAMI  മുസ്‌ലീം ലീഗ്‌ പിണറായി വിജയൻ
CM PINARAYI VIJAYAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 9:58 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ (ETV Bharat)

കോഴിക്കോട്: മുസ്‌ലീം ലീഗിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിൻ്റെ മുഖം ജമാഅത്തെ ഇസ്‌ലാമിയുടേയും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നു. നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി നിങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയൻ 61 ആം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്താണ് എസ്‌ഡിപിഐ എന്താണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് കോൺഗ്രസിന്‌ അറിയാഞ്ഞിട്ടാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 18 സീറ്റ് നേടുമ്പോൾ യുഡിഎഫിൻ്റെ നില കൂടി പരിശോധിക്കണം. ലീഗിൻ്റെ മുഖം നഷ്‌ടപ്പെട്ടിരിക്കുന്നു. ഇടതുപക്ഷം പരാജയപ്പെട്ടു എന്നത് വസ്‌തുതയാണ്. എന്നാൽ ജനങ്ങൾ എൽഡിഎഫിനെ നെഞ്ചേറ്റുന്നുണ്ടെന്ന് തന്നെയാണ് നമ്മുടെ വിശ്വാസം.

അവർ നമ്മളെ കൈവിടില്ലെന്നും പിണറായി പറഞ്ഞു. തൃശൂരിലെ ബിജെപിയുടെ വിജയം ഗൗരവമായി പരിശോധിക്കണം. വോട്ട് മാറ്റി കുത്തിയവർ ചെയ്‌തത് ശരിയായോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

ALSO READ: 'ജയിലിലെ മെനു തീരുമാനിക്കുന്നത് അവര്‍' ; ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പ്രതിരോധിക്കുമെന്ന് വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.