ഇടുക്കി : സേനാപതി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് (11-08-2024) നടക്കാനിരിക്കെ കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറി. കോൺഗ്രസ് വിളിച്ചു ചേർത്ത തെരഞ്ഞെടുപ്പ് യോഗത്തിലും മാങ്ങാത്തൊട്ടി ടൗണിലും വച്ച് പാർട്ടി ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി.
ഇന്നലെ മാങ്ങാത്തൊട്ടി മിൽമ ഹാളിൽ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി എ, ഐ ഗ്രൂപ്പ് പ്രവർത്തകർ തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഉന്തുംതള്ളുമായി. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിച്ച് യോഗം പിരിയുകയായിരുന്നു.
തുടർന്ന് മാങ്ങാത്തൊട്ടി ടൗണിൽ എത്തിയ പ്രവർത്തകർ നിലവിലെ പ്രസിഡൻ്റ് ജെയിംസ് തെങ്ങുംകുടിയെ കയ്യേറ്റം ചെയ്‌തു. പ്രവര്‍ത്തകര്‍ തമ്മില്‍ ടൗണില്‍വച്ചും ഉന്തുംതള്ളുമുണ്ടായി. സ്ഥാനാർഥി നിർണയത്തിൽ വീഴ്‌ച സംഭവിച്ചതായുള്ള പരാമർശമാണ് സംഘർഷത്തിന് വഴിവച്ചത് എന്നാണ് വിവരം.
Also Read : ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്തി രാഹുൽ ഗാന്ധി