ETV Bharat / state

ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ പാട്ടപ്പിരിവ് സംഘങ്ങളെന്ന് എളമരം കരീം; അതിവേഗം പിന്തിരിയണമെന്നും നിര്‍ദേശം - ASHA WORKERS STRIKE IN KERALA

ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും എളമരം കരീം.

ASHA WORKERS STRIKE  ELAMARAM KAREEM CITU  CPM GOVERNMENT KERALA  ആശാ വര്‍ക്കര്‍ സമരം
CITU State General Secretary Elamaram Kareem (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 24, 2025, 6:07 PM IST

കൊല്ലം: ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയ പ്രേരിതമാണന്നും സമരത്തിൽ നിന്ന് അതിവേഗം പിന്തിരിയണമെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് വോളണ്ടിയേഴ്‌സ് എന്ന പരിഗണനയാണ് കേന്ദ്രം നൽകുന്നത് എന്നും എളമരം കരീം കൊല്ലത്ത് പറഞ്ഞു.

'സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം തന്നെയാണ്. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും മാത്രമാണ്. ഐഎൻടിയുവും എഐടിയുസിയും എന്തുകൊണ്ട് സമരത്തെ പിന്തുണയ്ക്കുന്നില്ല. ഇതിന് സമാനമായിരുന്നു പെമ്പിളൈ ഒരുമൈ എന്ന പേരിൽ നടത്തിയ സമരം' എന്നും കരീം പറഞ്ഞു.

എളമരം കരീം മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ഒരു വിഭാഗം തൊഴിലാളികളെ ചേർത്ത് നടത്തിയ സമരം പാട്ടപ്പിരിവ് സംഘങ്ങളാണ് നടത്തുന്നത്. ആശാ വർക്കർമാരുടെ സമരത്തിന്‍റെ പിന്നിൽ ഒരു ദേശീയ ട്രേഡ് യൂണിയനും ഇല്ല. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്‌താൽ സിഐടിയു പിന്തുണയ്ക്കും. സമരം തുടരുന്നതു കൊണ്ട് സർക്കാരിന് പ്രതിസന്ധിയില്ല' എന്നും എളമരം കരീം വ്യക്തമാക്കി.

Also Read: 'ആശാവർക്കർമാർക്ക് നീതി ലഭിക്കണം'; വീണാ ജോർജിനെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്‌, നടുറോഡിൽ തർക്കം - YOUTH CONG PROTEST ON VEENA GEORGE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.