ETV Bharat / state

'ഞങ്ങള്‍ക്കും ജീവിക്കണം, പേടിക്കാതെ ഒരു രാത്രിയെങ്കിലും'...ചിന്നക്കനാലിന് ചിലത് പറയാനുണ്ട്

അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ചക്കക്കൊമ്പനും മുറിവാലനും ഇവിടെത്തന്നെയുണ്ട്. ഭീതി വിട്ടൊഴിയാതെ ശാന്തന്‍പാറയും, ചിന്നക്കനാലും.

author img

By ETV Bharat Kerala Team

Published : Feb 12, 2024, 9:38 PM IST

chinnakanal  santhanpara  idukki elephant attack  ചിന്നക്കനാൽ  ശാന്തൻപാറ
wild elephant attacks in idukki chinnakkanal and santhanpara
കാട്ടാനപ്പേടിയില്‍ ചിന്നക്കനാല്‍

ഇടുക്കി: 'ഒരു രാത്രിയെങ്കിലും ഭയമില്ലാതെ ഉറങ്ങണം', ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾ ഒരേ സ്വരത്തില്‍ പറയുന്നതാണിത്. നാട്ടിലെവിടെയും കാട്ടാന ആക്രമണങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഇവരുടെ ഉള്ളില്‍ തീയാണ്. മലയാളി അത്രപെട്ടെന്ന് മറക്കാത്ത പേരാണ് അരിക്കൊമ്പൻ, ഇനി അഥവാ മറ്റുള്ളവർ മറന്നാലും ചിന്നക്കനാലുകാർ ജീവനുള്ള കാലത്തോളം ആ പേര് മറക്കില്ല, ഒപ്പം ഭീതിയും. അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ചക്കക്കൊമ്പനും മുറിവാലനും ഇവിടെത്തന്നെയുണ്ട് (Wild Elephant Attacks In Idukki).

ആഴ്‌ചകൾക്ക് മുൻപ് ഇടുക്കി ചിന്നക്കനാലിലെ ബി എൽ റാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സൗന്ദർരാജയുടെ മകൾ ലൂർദ്മേരിക്കും, ചെറുമകൻ ശക്തിപ്രകാശിനും ജീവിതം തന്നെ ഭയമായി മാറിയിരിക്കുന്നു. കാട്ടാനക്കലിയുടെ നടുക്കുന്ന ഓര്‍മ്മകളുമായി ചിന്നക്കനാലിലും ശാന്തൻപാറയിലും നിരവധി പേരുണ്ട്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം മനുഷ്യ ജീവനും പൊലിയാതെ കാക്കണം. ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം കണ്ടെത്തണം. ഓരോ ജീവനും വിലപ്പെട്ടതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.