ഇടുക്കി: പൂപ്പാറയില്‍ നിന്നും കാണാതായ മൂന്ന് വയസുകാരിയെ ഒന്നര കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കഴിഞ്ഞ ദിവസം പൂപ്പാറയില്‍ നിന്നും കാണാതായത്.
ഉച്ചയ്‌ക്ക് 12 മണിയോടെ കാണാതായ കുട്ടിയെ രണ്ടരയോടെ ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കാണാതായ കുട്ടിക്കായി പൂപ്പാറയില്‍ തെരച്ചില്‍ തുടരുന്നതിനിടെയാണ് ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് നിന്നും കണ്ടെത്തിയ കുട്ടിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്.
ഒന്നര കിലോമീറ്റർ പ്രധാന റോഡിലൂടെ സഞ്ചരിച്ച കുട്ടിയെ ആരും കണ്ടിട്ടില്ല. എളുപ്പ വഴിയിലൂടെ ഇത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ രണ്ട് തോടുകൾ മുറിച്ചു കടക്കണം. മൂന്ന് വയസുള്ള കുട്ടിക്ക് ഇത്രയും ദൂരം സഞ്ചരിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.