മലപ്പുറം: വർഗീയവാദികളായ ബിജെപിയുമായി കൂട്ടുകൂടിയതോടെ ജനത ദള്‍ സെക്ക്യുലറിന്‍റെ മതനിരപേക്ഷത പേരിൽ മാത്രമായി ഒതുങ്ങി എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മലപ്പുറം നിലമ്പൂരിൽ നടന്ന 'ഓര്‍മ്മയില്‍ ആര്യാടന്‍' സ്‌മൃതിസദസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ഈ രണ്ട് വർഗീയ പാർട്ടികളെയും പരാജയപ്പെടുത്തിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. ദളിത് സമൂഹത്തിനും തൊഴിലാളി വർഗത്തിനും സ്ത്രീ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സിദ്ധരാമയ്യ പറഞ്ഞു.
ആര്യാടന്‍ ഫൗണ്ടേഷന്‍റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള ആര്യാടന്‍ പുരസ്‌കാരം കെപിഎസി ചെയര്‍മാന്‍ കൂടിയായ കെസി വേണുഗോപാല്‍ എംപിക്ക് സിദ്ധാരാമയ്യ സമ്മാനിച്ചു. പ്രത്യേകം തയ്യാറാക്കിയ ശില്‍പവും പ്രശസ്‌തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കോൺഗ്രസ് പാർട്ടിയെ ശക്തമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കെ സി വേണുഗോപാൽ തന്‍റെ രാഷ്ട്രീയ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ചടങ്ങിൽ ആര്യാടൻ മുഹമ്മദിനെ അനുസ്‌മരിച്ചു. എംപി അബ്‌ദുസമദ് സമദാനി എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെസി ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.അനുസ്‌മരണ പരിപാടിയോടനുബന്ധിച്ച് 'മതനിരപേക്ഷ ഇന്ത്യയുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആര്യാടന്‍ മുഹമ്മദിന്‍റെ നിയമസഭയിലെ ബജറ്റ് ചര്‍ച്ചകളിലെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ 'ബജറ്റ് ചര്‍ച്ചകളുടെ നാള്‍വഴികള്‍' പുസ്‌തകം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പി.കെ ബഷീര്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്‌തു. ആര്യാടന്‍റെ ജീവിതയാത്ര ഡോക്യുമെന്‍ററി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രകാശനം ചെയ്‌തു. ആര്യാടനെക്കുറിച്ച് പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന 'ഓര്‍മ്മയില്‍ ആര്യാടന്‍ സ്‌മരണിക, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിക്ക് നല്‍കി പ്രകാശനം ചെയ്‌തു.
നാലു തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂരിന്‍റെ എംഎല്‍എയുമായിരുന്ന ആര്യാടന്‍ നിയമസഭാ സാമാജികന്‍, ഭരണകര്‍ത്താവ്, സംഘാടകന്‍, തൊഴിലാഴി നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏഴ് പതിറ്റാണ്ടോളം കാലം പ്രവർത്തിച്ചിട്ടുണ്ട്.
Also Read:'കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കും, 1,685 കോടി അനുവദിക്കും': സിദ്ധരാമയ്യ