ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വർഷം കഠിന തടവ് - CHANGANASSERY MINOR GIRL RAPE CASE - CHANGANASSERY MINOR GIRL RAPE CASE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ തട്ടിയെടുത്ത് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 18 വർഷം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ചങ്ങനാശേരി പീഡനം  CHANGANASSERY RAPE CASE VERDICT  പീഡനം  GIRL RAPE CASE IN CHANGANASSERY
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 1:27 PM IST

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശേരി സ്വദേശിയായ 25കാരനെയാണ് മൂവാറ്റുപുഴ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 18 വർഷം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ.

പോക്സോ കോടതി ജഡ്‌ജി മഹേഷാണ് തടവും പിഴയും വിധിച്ചത്. കോതമംഗലം പൊലീസാണ് അന്വേഷണം നടത്തിയത്. 2019ലാണ് കേസിനാസ്‌പദമായ സംഭവം.

പെൺകുട്ടിയുടെ ആഭരണങ്ങളും ഇയാൾ തട്ടിയെടുത്ത് വിൽപ്പന നടത്തിയിരുന്നു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു. ഇൻസ്പെക്‌ടർ ടി ഡി സുനിൽ കുമാർ, എസ് ഐമാരായ ബേസിൽ തോമസ്, വി എം രഘുനാഥ്, എഎസ്ഐടി എം ഇബ്രാഹിം, സീനിയർ സി പി ഒ ഷജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യുഷന് വേണ്ടി ജമുനാ റാണി ഹാജരായി.

Also Read: അഞ്ചൽ രാമഭദ്രൻ വധക്കേസ്: സിപിഎം പ്രവര്‍ത്തകർക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.