കോട്ടയം : കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിക്കുന്ന നിലപാട് കേന്ദ്രം തുടർന്നു എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം. 10 വർഷമായി കേരളത്തെ ബിജെപി സർക്കാർ അവഗണിക്കുന്നു.
കേരളത്തിന് ഒന്നും നൽകിയില്ല. അതേ നിലപാട് തന്നെ ഇത്തവണയും കാണിച്ചു. കേരളത്തിൽ വികസന പദ്ധതികൾ ഉണ്ടായത് യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പോർട്ട്, കണ്ണൂർ വിമാനത്താവളം തുടങ്ങിയ പദ്ധതികൾ തന്നെ ഉദാഹരണമാണ്. കേന്ദ്രം ചില ലൊട്ടുലൊടുക്ക് വിദ്യകൾ കാണിക്കുന്നതല്ലാതെ കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.