മലപ്പുറം: പുഴയില്‍ നിന്നും സ്വര്‍ണം അരിച്ചെടുക്കുന്ന ഒരു കൗതുക കാഴ്‌ചയുണ്ട്. മറ്റെവിടെയുമല്ല, നമ്മുടെ കൊച്ച് കേരളത്തില്‍ തന്നെ. സ്വർണ്ണത്തിനായി വെട്ടും കൊലയും നടക്കുന്ന ഈ കാലത്താണ് ഒരു തുള്ളി സ്വർണത്തിനായി കാടിന്‍റെ മക്കളുടെ ഈ കഠിനാധ്വാനം.
നിലമ്പൂരിനടുത്ത് ചാലിയാര്‍ പുഴയുടെ പോത്തുകല്ല് ഭാഗത്താണ് സ്വര്‍ണം അരിച്ചെടുക്കല്‍. പുഴയുടെ അടിത്തട്ടില്‍ നിന്ന് മുങ്ങിയെടുക്കുന്ന മണലിലാണ് സ്വര്‍ണ തരികളുള്ളത്. ഓരോ ദിവസവും രാവിലെ തുടങ്ങുന്ന സ്വര്‍ണം തേടിയുള്ള ഇവരുടെ തെരച്ചില്‍ അവസാനിക്കുന്നത് വൈകുന്നേരങ്ങളിലാണ്. ഇങ്ങനെ നിരവധി പേരാണ് അന്നന്നത്തെ അന്നത്തിനായി ഈ പൊരിവെയിലത്തും കഷ്‌ടപ്പെടുന്നത്.
ചില ദിവസങ്ങളില്‍ 200 മില്ലിവരെ സ്വര്‍ണം ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്രയും സ്വര്‍ണം ലഭിച്ചാല്‍ 800 രൂപ കിട്ടും. മിക്കപ്പോഴും ഈ തുക പോലും കിട്ടാറില്ലെങ്കിലും അതിനെ മാത്രം ആശ്രയിച്ചാണ് ഈ കുടുംബങ്ങളുടെ ജീവിതം.
Also Read: