ETV Bharat / state

സിദ്ധാര്‍ത്ഥിന്‍റെ മരണം സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് - സിദ്ധാര്‍ത്ഥിന്‍റെ മരണം

സിപിഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്‌ചയുണ്ടായെന്നും കത്തിൽ ആരോപിച്ചു.

Sidharth Death Case  VD Satheesan letter to CM  CBI Probe Into Sidharth Death Case  സിദ്ധാര്‍ത്ഥിന്‍റെ മരണം  വിഡി സതീശൻ
Sidharth Death Case
author img

By ETV Bharat Kerala Team

Published : Mar 3, 2024, 4:31 PM IST

തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ക്രൂര പീഡനം ഏറ്റതിന്‍റെ തെളിവുകള്‍ സിദ്ധാര്‍ത്ഥിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും കത്തിൽ ആരോപിച്ചു.

പൊലീസ് ആദ്യം ശ്രമിച്ചത് പ്രതികളെ രക്ഷിക്കാനാണ്. ഈ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധര്‍ത്ഥിന്‍റെ കുടുംബവും പറയുന്നുവെന്നും ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകളും ഗൂഡാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസില്‍ നിന്നും കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇത്തരത്തിലുള്ള കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവകരമാണ്.

മകന്‍റെ കൊലയാളികള്‍ പൂക്കോട് കാമ്പസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാര്‍ത്ഥിന്‍റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാര്‍ത്ഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്‍റെയും ക്രൂരതയുടെയും തെളിവാണെന്നും സിദ്ധാര്‍ത്ഥിന്‍റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

എസ്എഫ്ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.