കോഴിക്കോട് : നിയന്ത്രണം വിട്ടകാർ കുളത്തിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരന് പരിക്കേറ്റു. ചേവായൂരിന് സമീപം വെള്ളിമാടുകുന്ന് ഇരിങ്ങാടം പള്ളി റോഡിൽ നെയ്ത്ത് കുളങ്ങരയിലാണ് സംഭവം. കാർ യാത്രക്കാരനായ ചേവായൂർ എകെവികെ റോഡിൽ രാധാകൃഷ്‌ണനാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
വെള്ളിമാടുകുന്ന് ഭാഗത്തുനിന്ന് ചേവായൂരിലേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്‍റെ മതിൽ ഇടിച്ച് തകർത്ത് മുറ്റത്തെ കിണറിന് മുകളിലേക്ക് മറിയുക ആയിരുന്നു. കിണറിന് മുകളിലേക്ക് മറിഞ്ഞ കാർ മുകളിൽ സ്ഥാപിച്ച നെറ്റിൽ കുടുങ്ങി നിന്നു.
ആദ്യം പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വെള്ളിമാടുക്കുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഉടൻതന്നെഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തുകയും ഈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം കാർ കിണറിനു മുകളിൽ നിന്നും പുറത്തെത്തിച്ചു. പരിക്കേറ്റ രാധാകൃഷ്‌ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ ബിനീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഹമ്മദ് രഹീഷ്,സിപി നിഷാന്ത്, നിഖിൽ മല്ലിശ്ശേരി,സുബിൻ, നവീൻ, ജിതിൻ, സെന്തിൽ, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Also Read : ആലുവ ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു - LORRY OVERTURNED IN ALUVA