കല്ലറ(തിരുവനന്തപുരം): നിയന്ത്രണംവിട്ട കാര്‍ വീടിന്‍റെ മതിലിലേക്കിടിച്ച് കയറി. റോഡരികിലും വീട്ടുമുറ്റത്തും ആളില്ലാതിരുന്നതിനാലും കാര്‍ വീട്ടുമുറ്റത്തേയ്ക്ക് മറിയാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
മുതുവിള-പരപ്പില്‍ റോഡരികില്‍ മുളമുക്കിന് സമീപം ശ്രീരംഗം വീട്ടില്‍ ആശ.ജി.പി.യുടെ വീടിന്‍റെ മതിലിലേയ്ക്കാണ് കാര്‍ ഇടിച്ചുകയറിയത്. പരപ്പില്‍ഭാഗത്തു നിന്ന് മുതുവിളയിലേയ്ക്ക് പോയ കാറാണ് അപകടത്തിനിടയാക്കിയത്. കാറിനുള്ളില്‍ മൂന്നുപേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. മതിലും ഇരുവശത്തുമുള്ള ഗേറ്റുകളും പൂര്‍ണമായി തകര്‍ന്നു. പാങ്ങോട് പൊലീസില്‍ പരാതി നല്‍കി.
Also Read: ബസും ബൈക്കും കൂട്ടിയിടിച്ചു: പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം