ETV Bharat / state

കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി; 3 പേർക്ക് പരിക്കേറ്റു - Car Accident in Pala - CAR ACCIDENT IN PALA

പാലാ കിടങ്ങൂരില്‍ പള്ളിയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

CAR ACCIDENT IN PALA  KIDANGOOR  CHURCH  TWO WOMEN AND A MAN INJURED
Car hits, three injured, Five year old girl miraculously escaped
author img

By ETV Bharat Kerala Team

Published : Mar 25, 2024, 10:03 PM IST

Updated : Mar 25, 2024, 10:50 PM IST

കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി; 3 പേർക്ക് പരിക്കേറ്റു

കോട്ടയം: പാലാ കിടങ്ങൂർ കൂടല്ലൂരിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. രണ്ട് സ്ത്രീകൾക്കും, ഒരു പുരുഷനുമാണ് പരിക്കേറ്റത്. സ്ത്രീകളെ ഇടിച്ചു വീഴ്ത്തി മുന്നോട്ട് കയറിയ ശേഷമാണ് മറ്റൊരാളെയും കാർ ഇടിച്ചത്. ഈ സമയം സ്ത്രീകൾ വാഹനത്തിനടിയിൽ പെട്ടിരുന്നു.

കൂടല്ലൂർ സെന്‍റ് മേരീസ് പള്ളിയിൽ നടന്ന സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. പള്ളി പരിസരത്ത് സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെ മുന്നോട്ട് എടുത്ത കാർ നിയന്ത്രണം തെറ്റി ഇവരുടെ മേൽ പാഞ്ഞു കയറുകയായിരുന്നു. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്ന് അഞ്ചര വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

Also Read: മണ്ണ് കയറ്റിവന്ന ടിപ്പര്‍ ദേഹത്ത് കയറി ഇറങ്ങി; അതിഥി തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം - Bihar Native Of Died In Accident

Last Updated : Mar 25, 2024, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.