കോഴിക്കോട് : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. കോടഞ്ചേരി തെയ്യപ്പാറ സ്വദേശി ആഷ്‌ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൻ, ജിയോ, ബെയ്‌സിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മുക്കം ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ നടപ്പാതയുടെ സ്ലാബ് തകർത്ത് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് നാല് പേരെ മെഡിക്കൽ കോളജിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ALSO READ : തിരുവള്ളൂരിൽ പെയിൻ്റ് ഫാക്‌ടറിയിൽ തീപിടിത്തം; മൂന്ന് പേർക്ക് ദാരുണാന്ത്യം