തിരുവനന്തപുരം : തുമ്പയില്‍ ബോംബേറ്. ഗുണ്ടാ സംഘത്തിന്‍റെ കുടിപ്പകയെ തുടര്‍ന്നാണ് നാടന്‍ ബോംബാക്രമണം ഉണ്ടായത് എന്നാണ് വിവരം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. തുമ്പ നെഹ്റു ജങ്ഷന് സമീപം ഷമീര്‍ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അഖിലിന്‍റെ കൈക്ക് ഗുരുതരമായി പരിക്കുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പരിക്കേറ്റ അഖിലും വിവേകും ക്രിമിനല്‍ കേസ് പ്രതികളാണ്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
Also Read : ചാവക്കാട് റോഡിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു ; ഒരാൾ കസ്‌റ്റഡിയിൽ - Chavakkad Bomb Blast