നെടുമങ്ങാട്: കരമനയാറ്റിൽ ഒഴുകി വന്ന മൃതദ്ദേഹം തിരിച്ചറിഞ്ഞു. അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനുനിവാസിൽ അശോകൻ (56) ൻ്റെ മുതദേഹമാണ് കിള്ളിയാറിലൂടെ ഒഴുകി വന്ന് വഴയില പാലത്തിന് സമീപത്ത് കണ്ടെത്തിയത്.
അരുവിക്കര പൊലീസ് സ്ഥലത്തെത്തി മൃതദ്ദേഹം കരക്കെടുത്ത് ഇൻക്വസ്‌റ്റ് തയ്യാറാക്കി പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്‌ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി പോകുകയായിരുന്നു.രാത്രി ആയിട്ടും കാണാത്തതിനെ തുടർന്ന് തിങ്കളാഴ്‌ച അരുവിക്കര പൊലീസിൽ കാണ്മാനില്ല എന്ന് പരാതി നൽകിയിരുന്നു.
Also Read: കാസര്‍കോട് കോഴിയെ രക്ഷിക്കവെ കിണറ്റില്‍ വീണ യുവാവും പുഴയില്‍ ഒഴിക്കില്‍പ്പെട്ട 14-കാരനും മരിച്ചു