ETV Bharat / state

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറുടെ വീടിന് നേരെ ട്യൂബ്‌ലൈറ്റ് ആക്രമണം; പൊലീസില്‍ പരാതി നല്‍കി - BJP Councillor house attacked

നെടുങ്കാട് വാര്‍ഡ് കൗണ്‍സിലറിന്‍റെ വീടിന് നേരെ അജ്ഞാതര്‍ ട്യൂബ്‌ലൈറ്റ് എറിഞ്ഞതായി പരാതി

THROWING TUBE LIGHT ON HOUSE  ATTACK BY THROWING TUBE LIGHT  BJP WARD COUNCILOR  വീടിന് നേരെ ട്യൂബ്‌ലൈറ്റ് ആക്രമണം
BJP COUNCILLOR HOUSE ATTACKED (source: etv bharat reporter)
author img

By ETV Bharat Kerala Team

Published : May 5, 2024, 6:55 PM IST

തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗണ്‍സിലറുടെ വീടിന് നേരെ ട്യൂബ്‌ലൈറ്റ് എറിഞ്ഞ് ആക്രമണമെന്ന് പരാതി. തിരുവനന്തപുരം നഗരസഭയിലെ നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ അജിത്തിന്‍റെ വീടിന് നേരെ ഇന്ന് പുലര്‍ച്ചയോടെ അജ്ഞാതര്‍ ട്യൂബ്‌ലൈറ്റ് വലിച്ചെറിഞ്ഞതായാണ് പരാതി.

കൗണ്‍സിലര്‍ അജിത്തിന്‍റെ കരമന, ആറന്നൂര്‍, ദുര്‍ഗാ നഗറിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ വീടിന്‍റെ മുന്‍വശത്തെ വാതിലിന് മുന്നില്‍ ട്യൂബ്‌ലൈറ്റിന്‍റെ ചില്ലുകള്‍ കണ്ടതിനെ തുടര്‍ന്ന് കരമന പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

കൗണ്‍സിലറുടെ പരാതിയില്‍ അന്വേഷണം തുടരുകയാണെന്നന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും കരമന പൊലീസ് അറിയിച്ചു. ട്യൂബിന്‍റെ ചില്ലുകള്‍ പൊട്ടിയ നിലയില്‍ കണ്ടെങ്കിലും ശബ്‌ദമൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കൗണ്‍സിലര്‍ പറയുന്നത്.

നിരവധിപേര്‍ താമസിക്കുന്ന പ്രദേശമായതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അജിത് പറഞ്ഞു. മൂന്ന് നിലയുള്ള വീടിന്‍റെ മൂന്നാം നിലയിലാണ് അജിത്തും കുടുംബവും താമസിക്കുന്നത്.

Also Read: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ; തീരദേശ മേഖലകളിൽ കടലാക്രമണം, ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.