ETV Bharat / state

പക്ഷിപ്പനി സ്ഥിരീകരണം: മണര്‍കാട് ഫാമിലെ കോഴികളെ നാളെ കൊന്നൊടുക്കും - Bird Flu Manarcadu - BIRD FLU MANARCADU

പക്ഷിപ്പനി സ്ഥിരീകരിച്ച മണര്‍കാട് ഫാമിലെ മുഴുവന്‍ കോഴികളെയും നാളെ കൊന്നൊടുക്കും. കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയെല്ലാം കൊന്നൊടുക്കാനാണ് നീക്കം. ഫാമില്‍ പനി ബാധിച്ച് ചത്തത് 355 കോഴികള്‍.

BIRD FLU IN KOTTAYAM  പക്ഷിപ്പനി സ്ഥിരീകരണം  മണര്‍കാട് പക്ഷിപ്പനി  MANARCADU GOVT POULTRY FARM
Bird Flu Kottayam (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 9:49 PM IST

മണര്‍കാട്ടെ കോഴികളെ നാളെ കൊന്നൊടുക്കും (ETV Bharat)

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ മുഴുവന്‍ കോഴികളെയും നാളെ (മെയ്‌ 25) കൊന്നൊടുക്കും. ഫാമിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കോഴികളെയും പക്ഷികളെയും കൊല്ലാനാണ് തീരുമാനം. കൊന്നൊടുക്കുന്ന പക്ഷികളെ ശാസ്‌ത്രീയമായി സംസ്‌കരിച്ച് സ്ഥലത്ത് അണുനശീകരണവും നടത്തും.

355 കോഴികളാണ് കഴിഞ്ഞ ദിവസം മണര്‍കാട് ഫാമില്‍ പനി ബാധിച്ച് ചത്തത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എച്ച് 5 എൻ 1 സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 9000 കോഴികളാണ് മണര്‍കാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലുണ്ടായിരുന്നത്.

സംഭവത്തിന് പിന്നാലെ മണർകാട് പഞ്ചായത്തിലെ 12, 13, 14 വാർഡുകളിലേക്കും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, അയ്‌മനം, അയർക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട് പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം പനച്ചിക്കാട് കൂരോപ്പട പഞ്ചായത്തുകളിലേക്കുമുള്ള താറാവ്, കോഴി, കാട മറ്റ് വളര്‍ത്ത് പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ഠം എന്നിവയുടെ വില്‍പനയും കടത്തലും നിരോധിച്ചിട്ടുണ്ട്. ജൂണ്‍ 29 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.