കാസർകോട്: അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി സ്വാഗതാർഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അമ്മ എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ പണക്കൊഴുപ്പിൻ്റെയും ആൺ ഹുങ്കിൻ്റെയും പേരിൽ നടന്നു. ആ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി രാജിവെച്ചത് നല്ല കാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.
2013 -ലെ സുപ്രീം കോടതി വിധിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ആരോപണ വിധേയർക്കെതിരെ കേസെടുക്കണം. ഇര പറഞ്ഞാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം.
ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. കോൺക്ലേവിന് നവംബർ വരെ കാത്തിരിക്കരുത്.
സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംവിധാനം ഉണ്ടാവണം.
സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വേദി ഉണ്ടാവണം. ഇരകൾക്കും വേട്ടക്കാർക്കും ഒരേ പ്രാന്നിധ്യം ലഭിക്കരുത്.
വേട്ടക്കാർ ഇരകളെ അടക്കി വാഴുന്ന വേദിയായി കോൺക്ലേവ് മാറരുതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി മര്യാദയും അന്തസ്സും പാലിക്കണം. ജനപ്രതിനിധി ആണെന്ന് സുരേഷ് ഗോപി മറക്കരുത്. സുരേഷ് ഗോപി ആക്ഷൻ ത്രില്ലർ ഹീറോ മാനസികാവസ്ഥയിലാണെന്നും ബിനോയ് വിശ്വം കാസർകോട് പറഞ്ഞു.