ETV Bharat / state

തൃപ്പൂണിത്തുറ സ്ഫോടനം; രക്ഷപ്പെട്ടത് തലനാഴിരയ്‌ക്കെന്ന് ദ്യക്‌സാക്ഷി

തൃപ്പൂണിത്തുറയിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിരയ്‌ക്കെന്ന് പൊതുപ്രവർത്തകൻ ആനന്ദ് കെ ഉദയൻ.

തൃപ്പൂണിത്തുറ ചൂരക്കാട് പ്രദേശത്ത്  തൃപ്പൂണിത്തുറ സ്ഫോടനം  Youth Congress Leader byte  Big Blast in Thripunithura
Big Blast at Temple Firecracker Unit At Thripunithura In Kerala
author img

By ETV Bharat Kerala Team

Published : Feb 12, 2024, 8:22 PM IST

Big Blast at Temple Firecracker Unit At Thripunithura In Kerala

എറണാകുളം: തൃപ്പൂണിത്തുറ ചൂരക്കാട് പ്രദേശത്ത് പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് പൊതു പ്രവർത്തകനായ ആനന്ദ് കെ ഉദയൻ. സ്ഫോടനം നടക്കുന്നതിൻ്റെ സെക്കൻ്റ് കൾക്ക് മുമ്പായിരുന്നു ആനന്ദ് സംഭവം നടന്ന കരയോഗം ബിൽഡിംഗിന് മുമ്പിലൂടെ കടന്ന് പോയത്. സാധരണ ഇതുവഴിയായിരുന്നു അദ്ദേഹം വീട്ടിലേക്ക് വരികയും പോവുകയും ചെയ്‌തിരുന്നത്. ഇവിടെ നിന്നും ഒരു വളവ് കഴിഞ്ഞതേയുള്ളൂ ഇരുപത് സെക്കൻ്റെങ്കിലും ആയിട്ടുണ്ടാവും ഭയങ്കര ശബ്‌ദത്തോടെയുള്ള സ്ഫോടനം കേട്ട് നടുങ്ങി പോയെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമി കുലുങ്ങുന്നത് പോലെയായിരുന്നു അനുഭവപ്പെട്ടത്. ഇതേ തുടർന്ന് സംഭവ നടന്ന സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു അപ്പോൾ കണ്ടകാഴ്‌ച വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയുന്നതിനേക്കാൾ ഭീകരമായിരുന്നുവെന്ന് ആനന്ദ് ഇടിവി ഭാരതിനോട് പറഞ്ഞു. സംഭവം സ്ഥലം കടന്ന് പോകാൻ അൽപം വൈകിയിരുന്നെങ്കിൽ താനും അപകത്തിൽ മരണപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭാഗ്യനിറഞ്ഞതും വിലപ്പെട്ടതുമായ സമയം ഇതുവഴി കടന്ന് പോയ സമയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

തൻ്റെ ശരീരത്തിലെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. സ്ഫോടനം നടന്നയുടനെയെത്തിയ താൻ കണ്ടത് പ്രയമായ ഒരാൾ വസ്ത്രങ്ങളെല്ലാം കത്തി കരിഞ്ഞ് പൊള്ളലേറ്റ നിലയിൽ നടന്നുവരികയായിരുന്നു. പൊളളലേറ്റ മറ്റൊരാൾ നിലത്ത് ഇരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി. ഇലക്ട്രിക്ക് പോസ്റ്റുകൾ തകരുകയും വൈദ്യുതി ലൈൻ പൊട്ടി കിടക്കുകയും ചെയ്‌തതിനാൽ പരിക്കേറ്റവരുടെ അടുത്തേക്ക് വരാൻ പോലും കഴിഞ്ഞില്ല. ധൈര്യം വീണ്ടെടുത്ത് ആംബുലൻസിനെയും പൊലീസിനെയും മറ്റ് അധികൃതരെയും വിളിച്ചറിയിക്കുകയും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയുമായിരുന്നുവെന്നും ആനന്ദ് വ്യക്തമാക്കി.

മരിച്ചയാളെയും സാരമായി പരിക്കേറ്റവരും സംഭസ്ഥലത്ത് ഉള്ളവരായിരുന്നു. ഉത്സവ സമയത്ത് ഇവിടെ പടക്കമെത്തിക്കുന്നത് നാട്ടുകാർക്ക് എല്ലാം അറിയുന്ന കാര്യമാണന്നും ആനന്ദ് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട രണ്ടു പേരെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പടക്കങ്ങൾ ഇറക്കുന്നതിനിടെ അപകടം സംഭവിച്ചുവെന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പത്തര മണിയോടെയാണ് ഉത്സവത്തിനായി എത്തിച്ച പടക്കങ്ങൾ താൽകാലിക സംഭരണകേന്ദ്രത്തിൽ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകുകയും പതിനാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. ഗുരുതരമായി പരിക്കേറ്റ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്‌ണുവെന്ന തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മരിച്ചത്. സാരമായി പരിക്കേറ്റ നലു പേരെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്‌തു.

സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘം തീയണക്കുകയും പരിക്കേറ്റവരെ പൊലിസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.പുതിയകാവ് ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങൾ സംഭരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ വാഹനമുൾപ്പാടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടെമ്പോ ട്രവലർ വാഹനം പൂർണ്ണമായി കത്തിയമർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറും പൂർണ്ണമായും അഗ്നിക്കിരയായി. സമീപത്തെ ആറുവിടുകൾ ഭാഗികമായി തകരുകയും അമ്പതോളം വീടുകൾക്ക് നാശ നഷ്ട്ടം സംഭവിക്കുകയും ചെയ്‌തു.

രണ്ടു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്‌ദം കേട്ടതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം. പലർക്കും വീട്ടിനുള്ളിൽ നിന്നും ചില്ലുകൾ ഉൾപ്പടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. പുതിയകാവ് ക്ഷേത്ര ഉത്സവത്തിനായി ഇന്ന് വൈകുന്നേരത്തെ വെടിക്കെട്ടിനായിഎൻ. എസ്. എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പടക്കം സൂക്ഷിക്കാൻ എത്തിച്ചതായിരുന്നു. എന്നാൽ നിരവധി വീടുകൾ ഉൾപ്പെടെയുള്ള ഈ പ്രദേശത്ത് പടക്ക സംഭരണത്തിന് അധികൃതർ യാതൊരുവിധ അനുമതിയും നൽകിയിരുന്നില്ല. നിയമവിരുദ്ധമായി പടക്കം സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് എൻ.എസ് എസ് തെക്കും ഭാഗം കരയോഗത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്നും രണ്ടാം ദിവസവും നിയമവിരുദ്ധമായി കരയോഗം വടക്കും ഭാഗം ഉത്സവത്തിനായി പടക്കം ശേഖരിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. വെടിക്കെട്ടിന് അനുമതി നൽകിയിട്ടില്ലന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.