മലപ്പുറം: ബസിലെ തിരക്കിനിടയില്‍ കൈക്കുഞ്ഞിന്‍റെ പാദസ്വരം മോഷ്‌ടിച്ച കേസില്‍ പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹ് ആണ് അറസ്‌റ്റിലായത്. സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്‌റ്റാന്‍ഡിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ വച്ച് അടുത്തുണ്ടായിരുന്ന കുഞ്ഞിന്‍റെ പാദസരം ഇയാള്‍ ഊരിയെടുക്കുകയായിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തിന് ശേഷം സബാഹ് ഒളിവില്‍ പോവുകയായിരുന്നു. അതിനിടെ, ഇയാള്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ് വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് വയനാട് പൊലീസിന്‍റെ സഹായത്തോടെ കൊണ്ടോട്ടി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കൊണ്ടോട്ടി ഇന്‍സ്‌പെക്‌ടര്‍ പിഎം ഷമീറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആന്‍റി തെഫ്റ്റ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.