ETV Bharat / state

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും; ഔദ്യോഗിക യാത്രയയപ്പുകളില്ല - GOVERNOR TO LEAVE KERALA TODAY

ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും.

ARIF MUHAMMED KHAN  BIHAR GOVERNOR  NEW KERALA GOVERNOR  LATEST MALAYALAM NEWS
Arif Muhammed Khan (ANI)
author img

By ETV Bharat Kerala Team

Published : Dec 29, 2024, 9:45 AM IST

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. രാവിലെ പതിനൊന്ന് മണിയോടെ ഡൽഹിയിലേക്ക് തിരിക്കും. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവർണർ കേരളത്തിൽ നിന്നും യാത്രയാകുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ മരണത്തെ തുടർന്നുള്ള ദുഖാചരണത്തിന്‍റെ ഭാഗമായി രാജ്ഭവനിൽ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ്ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ അഞ്ചു വർഷത്തിന് ശേഷമാണ് അദ്ദേഹം കേരളം വിടുന്നത്. കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.

Also Read:ഗവർണർ സർക്കാർ പോരിൻ്റെ നാൾ വഴികൾ; ആരിഫ് മുഹമ്മദ് ഖാൻ മടങ്ങുമ്പോൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.