ETV Bharat / state

സ്‌കാനർ പരിശോധനക്കിടെ പെരുമാറ്റത്തില്‍ പന്തികേട്; സന്നിധാനത്തെത്തിയ ആന്ധ്രാ സ്വദേശിയുടെ പക്കല്‍ നിന്ന് കഞ്ചാവ് പിടികൂടി - CANNABIS SEIZED AT SABARIMAL

നെല്ലൂർ സ്വദേശി ഗോല്ല സന്ദീപ് കുമാർ (28) ആണ് പിടിയിലായത്.

Cannabis  Marjuana  സന്നിധാനത്ത് കഞ്ചാവ് വേട്ട  Sabarima
cannabis (ETV Bharat)
author img

By

Published : Dec 9, 2024, 8:45 PM IST

പത്തനംതിട്ട: സന്നിധാനത്ത് നടപ്പന്തലിൽ പൊലീസ് നടത്തിയ പരിശോധനയില്‍ 27 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി. പൊലീസിൻ്റെ ബോംബ് ഡീറ്റെക്ഷൻ സംഘത്തിൻ്റെ പരിശോധനയിലാണ് ആന്ധ്രാ സ്വദേശിയുടെ ബാഗിൽ നിന്നും 27 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. നെല്ലൂർ സ്വദേശി ഗോല്ല സന്ദീപ് കുമാർ (28) ആണ് പിടിയിലായത്.

സാധാരണ നടത്തിവരുന്ന സ്‌കാനർ പരിശോധനക്കിടെ യുവാവിൻ്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗിൻ്റെ ഒരു അറയ്ക്കുള്ളിൽ കുറച്ചു കഞ്ചാവ് കണ്ടെത്തിയത്. ബാഗിനുള്ളിൽ തെലുഗു ദിനപ്പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവുണ്ടായിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉദ്യോഗസ്ഥർ സന്നിധാനം പൊലീസിൽ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് നടപടിക്രമങ്ങൾ പാലിച്ച് ദേഹപരിശോധന നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More: വയനാട് പുനരധിവാസ ധനസഹായം: 'കേന്ദ്രം കേരളത്തെ അവഗണിക്കുന്നു', കണക്കുകള്‍ നിരത്തി രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.