ETV Bharat / state

ആശങ്കയില്‍ തലസ്ഥാനവും; ഒരാള്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു - Amoebic Encephalitis Confirmed TVM - AMOEBIC ENCEPHALITIS CONFIRMED TVM

തിരുവനന്തപുരത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം കുളത്തില്‍ കുളിച്ച മൂന്ന് പേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

അമീബിക് മസ്‌തിഷ്‌ക ജ്വരം  AMOEBIC ENCEPHALITIS  MALAYALAM LATEST NEWS  തിരുവനന്തപുരത്ത് മസ്‌തിഷ്‌ക ജ്വരം
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 5, 2024, 10:45 AM IST

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് യുവാവ് ചികിത്സയില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ അനീഷിനാണ് (26) അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം കാവിന്‍കുളത്തെ കുളത്തില്‍ കുളിച്ച മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അച്ചു (25), ഹരീഷ് (27), ധനുഷ് (26), എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുളള മൂന്ന് പേരുടെയും പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഇവര്‍ കുളിച്ച കുളം അതിയന്നൂര്‍ പഞ്ചായത്ത് നെറ്റ് കെട്ടി അടച്ചതായാണ് വിവരം.

കഴിഞ്ഞ മാസം 23ന് മരിച്ച നെയ്യാറ്റിന്‍കര, കണ്ണറവിള സ്വദേശി അഖിലിന് (27) അമീബിക് മസ്‌തിഷ്‌കജ്വരമെന്ന് സംശയിക്കുന്നതിനിടെയാണ് അനീഷിന് അസുഖം സ്ഥിരീകരിക്കുന്നത്. അനീഷിന് മുന്‍പ് നെയ്യാറ്റിന്‍കര കാവിന്‍കുളത്തെ കുളത്തില്‍ കുളിച്ചയാളാണ് അഖില്‍.

Also Read: 22 ദിവസം ആശുപത്രിയില്‍, മരണം ഏറെക്കുറെ ഉറപ്പുള്ള അമീബിക് മസ്‌തിഷ്‌ക ജ്വരത്തില്‍ നിന്നും ഒടുവില്‍ മുക്തി; 'മെഡിക്കല്‍ മിറാക്കിള്‍' ആയി അഫ്‌നാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.