ETV Bharat / state

ആലുവയില്‍ ജിം ട്രെയിനറുടെ കൊലപാതകം; മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിൽ - ALUVA GYM TRAINER MURDER

കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശിയായ ജിം പരിശീലകന്‍ സാബിത്ത്.

GYM trainer death Aluva  ALUVA MURDER  ആലുവ ജിം ട്രെയിനര്‍ കൊലപാതകം  Aluva Gym Trainer Murder Accused
കൃഷ്‌ണ പ്രതാപ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 18, 2024, 7:22 PM IST

എറണാകുളം : ആലുവയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. ജിം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്‌ണ പ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു ദാരുണമായ കൊലപാതകം. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സാബിത്തിനോടൊപ്പം വീട്ടിൽ താമസിച്ചിരുന്നവരാണ് ഇയാളെ വീട്ടുമുറ്റത്ത് കുത്തേറ്റു വീണ നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊല നടത്തിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ചെമ്പൂച്ചിറയിൽ നിന്നുമാണ് പിടികൂടിയത്.

ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പരിശീലകനായ സാബിത്തിനെ രണ്ടു മാസം മുമ്പ് സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഡിവൈഎസ്‌പി ടിആർ രാജേഷ് ഉൾപെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read: ബലാത്സംഗക്കേസില്‍ പിടികൂടാനെത്തി; പൊലീസിന് നേരെ നിറയൊഴിച്ച് പ്രതി, ഒടുവില്‍ ഏറ്റുമുട്ടലിലൂടെ കീഴടക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.