തിരുവനന്തപുരം: വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണ്ണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ്. എട്ടുമണിക്ക് പോസ്‌റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. ഇവിഎം എണ്ണുന്നതിനൊപ്പം പോസ്‌റ്റൽ ബാലറ്റും എണ്ണുമെന്നും സഞ്ജയ് കൗൾ പറഞ്ഞു. ആദ്യം പോസ്‌റ്റൽ വോട്ടുകളായിരിക്കും എണ്ണുക.
എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. പോസ്‌റ്റൽ വോട്ടുകൾ ജാഗ്രതയോടെ എണ്ണും. എല്ലാവിധ പരിശീലനവും പൂർത്തിയാക്കി. വടകരയിൽ പ്രശ്‌നമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇവിഎം വോട്ട് സുതാര്യമാണ്. പോസ്‌റ്റൽ വോട്ടുകൾ എണ്ണാൻ മൂന്ന് തവണ പരിശീലനം നൽകിയിരുന്നു. പിഴവ് ഉണ്ടാകാൻ സാധ്യത ഇല്ലെന്നും സഞ്ജയ് കൗൾ ഐഎഎസ് പറഞ്ഞു.
Also Read: രാഹുലിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക് ചുരുങ്ങുമോ?; വയനാട്ടിലെ അടിയൊഴുക്കുകൾ പറയുന്നതിങ്ങനെ