കണ്ണൂര്‍: നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്‌ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. ആകാശ് തില്ലങ്കേരിയുടെ ഫെയിസ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്‌തത്.
സിനിമ ഡയലോഗുകൾ ചേർത്ത് എഡിറ്റുചെയ്‌ത വീഡിയോ ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലും വയറലാണ്. നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോർവാഹനവകുപ്പ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് പ്രതികരിക്കാനും മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. മോട്ടോര്‍വാഹനവകുപ്പിന്‍റെ മൗനത്തിനെതിരെ വലിയ ആക്ഷേപമാണ് ഉയരുന്നത്.