ETV Bharat / state

എഡിഎമ്മിന്‍റെ മരണം; ഒടുക്കം കീഴടങ്ങി പിപി ദിവ്യ, കെട്ടടങ്ങാതെ വിവാദങ്ങളും ആരോപണങ്ങളും - PP DIVYA ARRESTED

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തള്ളിയത്.

PP DIVYA Arrested In ADM Death Case  നവീന്‍ ബാബു മരണം  ADM NAVEEN BABU KANNUR  പി പി ദിവ്യ കണ്ണൂര്‍
PP Divya (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 3:55 PM IST

Updated : Oct 29, 2024, 4:24 PM IST

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പിപി ദിവ്യ കസ്റ്റഡിയിലായിട്ടും ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് നിന്ന് പിപി ദിവ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദിവ്യ പറഞ്ഞതനുസരിച്ചുള്ള സ്ഥലത്ത് അന്വേഷണ സംഘം എത്തുകയായിരുന്നു.

അറസ്റ്റിന് ശേഷവും പൊലീസ് ഉരുണ്ടു കളി തുടരുകയാണ്. അറസ്റ്റിൽ വൈകൽ സംഭവിച്ചിട്ടില്ല എന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ദിവ്യയെ എത്തിക്കുന്നത് പോലും അതീവ രഹസ്യമായിട്ടായിരുന്നു. കണ്ണപുരത്ത് നിന്ന് പൊലീസ് വാഹനത്തിൽ കണ്ണൂർ എസിപി ഓഫിസിൽ എത്തിക്കാതെ നേരിട്ട് ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് എത്തിച്ചാണ് ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചത്.

കേരളം നടുക്കത്തോടെ ഉണര്‍ന്ന ആ ദിവസം...

ഒക്ടോബർ 15ന് രാവിലെ കേരളം ഉണർന്നത് എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ വാർത്ത കേട്ടാണ്. തലേ ദിവസം തന്‍റെ ജോലി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ, സന്തോഷത്തോടെ കണ്ടിരുന്ന യാത്രയയപ്പ് വേദി. ക്ഷണിക്കപ്പെടാതെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷ വിമർശനം നടത്തുകയും ചെയ്‌തു.

എഡിഎമ്മിന്‍റെ മരണത്തിലേക്കുള്ള വഴി വെട്ടിയാണ് താൻ മടങ്ങിയതെന്ന് ദിവ്യ പോലും അന്ന് കരുതിക്കാണാനിടയില്ല. സിപിഎം അനുകൂല സംഘടനയിലുള്ള ഉദ്യോഗസ്ഥൻ സിപിഎം ജനപ്രതിനിധിയുടെ തുറന്ന് പറച്ചിലിൽ മനംനൊന്ത് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചു. ആരോപണം കടുത്തപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിയും ദിവ്യയും ഭരണവും പല കോണിലായി.

സംഭവം നടന്ന് 3 ദിവസത്തിന് ശേഷം ആത്മഹത്യ പ്രേരണ കുറ്റത്തിന് പിപി ദിവ്യക്ക് എതിരെ പൊലീസ് കേസ് എടുക്കുമ്പോഴും അന്വേഷണം സത്യസന്ധമല്ലെന്ന ആരോപണം പലകോണിൽ നിന്ന് ഉയർന്നു. ഒടുവിൽ 13-ാം ദിവസം ജഡ്‌ജി ഒറ്റവാക്കിൽ ജാമ്യം നിഷേധിക്കുമ്പോൾ അവസാന കച്ചിത്തുരുമ്പും ദിവ്യക്ക് നഷ്‌ടമാവുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമ്മദാണ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തള്ളിയത്. പ്രതിഭാഗം രേഖകൾ പൂർണമായി നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയുടെ പ്രവർത്തി മുൻകൂട്ടി തയ്യാറാക്കിയതാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ സമൂഹത്തിന്‌ മോശം സന്ദേശമാണ് അത് നല്‍കുകയെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്.

പെട്രോൾ പമ്പും ബിനാമിയും: കണ്ണൂർ ചെങ്ങളായിൽ തുടങ്ങാനിരുന്ന പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് എഡിഎം ദിവ്യ പോര് തുടങ്ങിയത്. ആത്മഹത്യയോടെ കേസിനെ ന്യായീകരിക്കാൻ നവീൻ ബാബു ഒരു ലക്ഷം ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നും ചൂണ്ടിക്കാട്ടിയുള്ള പാർട്ടി നിർദേശ പ്രകാരം ഉള്ള പ്രതിരോധ പരാതിയും ആദ്യ ഘട്ടത്തിൽ തന്നെ പൊളിഞ്ഞു വീണു.

പ്രശാന്തിന്‍റെ ഒപ്പ് പോലും വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ നിന്നും പ്രശാന്തിന്‍റെ ജോലി തെറിച്ചു. ദിവ്യയുടെ ഭർത്താവിലേക്കും ബിനാമി ഇടപാടുകളിലേക്കും അടക്കം ആരോപണങ്ങൾ നീണ്ടു.

വിവാദങ്ങൾ ആളികത്തി 3ാം ദിവസമാണ് പിപി ദിവ്യ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്. വാര്‍ത്താക്കുറിപ്പിലൂടെ ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ഒറ്റപെട്ടതോടെയാണ് ദിവ്യയുടെ പടിയിറക്കം.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെയാണ് രാജിവച്ചതായി ദിവ്യ അറിയിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തുവെന്നും ദിവ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്‍റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ ദിവ്യ പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

തന്‍റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പറഞ്ഞപ്പോഴും പൊലീസിന് മുന്നിലേക്ക് ദിവ്യ എത്തിയിട്ടില്ല. സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിപി ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്.

സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കേസ് കൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി കെകെ രത്‌നകുമാരിയെ പരിഗണിക്കാനും സിപിഎം ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

അതിനിടെ കണ്ണൂർ നഗരത്തിലെ ഒരു ആശുപത്രിയിൽ പിപി ദിവ്യ ചികിത്സ തേടി എന്ന വിവരവും പുറത്തുവന്നതോടെ പൊലീസിനും സര്‍ക്കാരിനുമുള്ള വിമര്‍ശനം ഇരട്ടിയായി. കണ്ണൂരിൽ ഉണ്ടായിട്ടും ദിവ്യയെ എന്തുകൊണ്ട് പൊലീസ് തൊട്ടില്ലെന്ന ചോദ്യം പലകോണില്‍ നിന്നും ഉയര്‍ന്നു.

സമര പരമ്പരകളുടെ വേലിയേറ്റം കണ്ട കണ്ണൂർ

അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ സമര പരമ്പരകളായിരുന്നു കഴിഞ്ഞ 13 ദിവസമായി കണ്ണൂർ ജില്ല പഞ്ചായത്തും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനും കണ്ടത്. എഡിഎമ്മിന്‍റെ മരണ ശേഷം 13 ദിവസവും ബാരിക്കേഡിന്‍റെ സുരക്ഷയിലാണ് ജില്ല പഞ്ചായത്തും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ നിലനിന്നത്.

പ്രതിപക്ഷ സംഘടനകൾ ഇടതടവില്ലാതെ പ്രതിഷേധ മാർച്ച് നടത്തുകയും ജലപീരങ്കിയും കോലം കത്തിക്കലും അരങ്ങേറുന്ന ഇടം കൂടിയായി ജില്ല പഞ്ചായത്ത് പരിസരവും പൊലീസ് സ്റ്റേഷനും. ജാമ്യം നിരസിച്ച ഏറ്റവും ഒടുവിലെ ദിനം പോലും സംഘർഷ ഭരിതമായിരുന്നു ജില്ല പഞ്ചായത്തും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനും. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ഓഫിസ് മാർച്ചാണ് ഏറ്റവും ഒടുവിൽ ഇവിടെ നടന്നത്.

Also Read: 'നവീൻ ബാബുവിന്‍റെ കുടുംബത്തിന് നല്‍കിയ വാക്കുപാലിച്ചു'; ഇരയോടൊപ്പമെന്ന് പ്രോസിക്യൂഷൻ

Last Updated : Oct 29, 2024, 4:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.